‘തല’അജിത്തിന് ഇന്ന് 52 ാം ജന്മദിനം;ആശംസകളുമായി ആരാധകര്‍

സിനിമ പ്രേക്ഷകരുടെ ഇഷ്ടതാരം ‘തല’ അജിത്തിന് ഇന്ന് 52 ാം ജന്മദിനം. ജന്മദിനത്തില്‍ ലോകമൊട്ടുക്കുള്ള ആരാധാകര്‍ അദേഹത്തിന് ആശംസകള്‍ അര്‍പ്പിക്കുകയാണ്.

ദശലക്ഷക്കണക്കിന് ആരാധകര്‍ സ്‌നേഹപൂര്‍വ്വം ‘തല’ എന്ന് വിളിക്കുന്ന അദ്ദേഹം ഒരു മികച്ച നടന്‍ മാത്രമല്ല, പ്രഗത്ഭനായ കാര്‍ റേയ്‌സര്‍ കൂടിയാണ്.

മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട കരിയറില്‍, അജിത്ത് വ്യത്യസ്ത സിനിമകളില്‍ അഭിനയിക്കുകയും ശ്രദ്ധേയമായ പ്രകടനത്തിലൂടെ പ്രേക്ഷകമനസില്‍ ഇടംനേടുകയും ചെയ്തുകഴിഞ്ഞിട്ടുണ്ട്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും അജിത്ത് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ അദേഹത്തെ ഏറെ പ്രിയപ്പെട്ടവനാക്കുകയാണ്.

പിറന്നാള്‍ ദിനത്തില്‍ അജിത്തിന്റെ പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം നടന്നിരിക്കുകയാണ്. ‘വിടാമുയര്‍ച്ചി’ എന്ന് പേരിട്ടിരിക്കുന്ന പുതിയ ചിത്രം സംവിധാനം ചെയ്യുന്നത് മഗിഴ് തിരുമേനിയാണ്. പിറന്നാള്‍ ദിനത്തില്‍ പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം നടത്തിയതോടെ അജിത്ത് ആരാധകര്‍ക്ക് ഇരട്ട സന്തോഷത്തിലായിരിക്കുകയാണിപ്പോള്‍.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top