പാകിസ്താനിൽ ഭീകരവാദികൾ പാസഞ്ചർ ട്രെയിൻ തട്ടിയെടുത്തു; യാത്രക്കാര ബന്ദികളാക്കി

ഇസ്‍ലാമാബാദ്: പാകിസ്താനിലെ ബലൂചിസ്ഥാനിൽ ഭീകരവാദികൾ പാസഞ്ചർ ട്രെയിൻ തട്ടിയെടുത്തതായി റിപ്പോർട്ട്. ട്രെയിനിലെ യാത്രക്കാരായ അഞ്ഞൂറോളം പേരെ തീവ്രവാദികൾ ബന്ദികളാക്കിയെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ക്വറ്റയിൽ നിന്ന് പെഷവാറിലേക്ക് പോവുകയായിരുന്നു ജാഫർ എക്സ്പ്രസാണ് ഭീകരര്‍ തട്ടിയെടുത്തത്. സംഭവത്തിൽ ആറ് പാക്കിസ്താൻ സൈനികർ കൊല്ലപ്പെട്ടതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്.

ബലൂചിസ്ഥാൻ പ്രവിശ്യക്ക് സ്വയംഭരണം നല്‍കണമെന്ന് ആവശ്യപ്പെടുന്ന ബലൂച് ലിബറേഷൻ ആർമിയാണ് ആക്രമണത്തിന് പിന്നിലെന്നാണ് റിപ്പോർട്ട്.  രക്ഷാപ്രവർത്തനത്തിനായി കൂടുതൽ സൈന്യത്തെയും ട്രെയിനുകളും അയച്ചുവെന്ന് പാകിസ്താൻ ഭരണകൂടം അയറിയിച്ചതായുള്ള റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.

Share news
error: Content is protected !!
Scroll to Top