പഠന ക്ലാസുകള്‍ കൂടുതല്‍ ഫലപ്രദമാക്കാന്‍ അധ്യാപക പരിശീലന പരിപാടികളില്‍ മാറ്റം വരുത്തുന്ന കാര്യം പരിഗണനയില്‍: മന്ത്രി വി ശിവന്‍കുട്ടി

പഠന ക്ലാസുകള്‍ കൂടുതല്‍ ഫലപ്രദമാക്കാന്‍ അധ്യാപക പരിശീലന പരിപാടികളില്‍ മാറ്റം വരുത്തുന്ന കാര്യം പരിഗണനയിലാണെന്ന് പൊതുവിദ്യാഭ്യാസ – തൊഴില്‍ മന്ത്രി വി ശിവന്‍കുട്ടി.കെ എസ് ടി എ യുടെ ‘വീട്ടിലൊരു വിദ്യാലയം’ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനവും ഡിജിറ്റല്‍ ഉപകരണങ്ങളുടെ വിതരണ ഉദ്ഘാടനവും നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ ഡിജിറ്റല്‍ ഉപകരണങ്ങളുടെ ലഭ്യത ഉറപ്പുവരുത്തും.ഡിജിറ്റല്‍ ക്ളാസുകളുടെ പോരായ്മകള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.അധ്യാപകരും വിദ്യാര്‍ത്ഥികളും നേരിട്ട് ആശയവിനിമയം നടത്തുന്ന സംവിധാനത്തിലേക്ക് പഠന പ്രവര്‍ത്തനങ്ങള്‍ താമസിയാതെ മാറും.പ്രതിസന്ധി ഘട്ടങ്ങളില്‍ കേരളം എപ്പോഴും ഒറ്റക്കെട്ടാണ്.കേരളത്തിലെ വിദ്യാഭ്യാസ രംഗത്തെ പുരോഗമനപരമായ മാറ്റങ്ങള്‍ക്ക് കാരണം ഇടതുപക്ഷ മനസാണ് എന്നത് വ്യക്തമാണ് എന്നും മന്ത്രി ചൂണ്ടിക്കാട്ടി.

കെ എസ് ടി എ ജനറല്‍ സെക്രട്ടറി എന്‍ ടി ശിവരാജന്‍ മാസ്റ്റര്‍,സംസ്ഥാന പ്രസിഡന്റ് ബി വേണുഗോപാല്‍ മാസ്റ്റര്‍ ,അഡ്വ. ജയദേവന്‍,സി എസ് ശ്രീജ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

 

Share news
error: Content is protected !!
Scroll to Top