ടേസ്റ്റി സോയ സാന്‍ഡ്വിച്ച്……..

ആവശ്യമായ ചേരുവകള്‍:-

വീറ്റ് ബ്രെഡ് – 6-8
സോയ ഗ്രാനുള്‍സ് – 1 കപ്പ്
ക്യാരറ്റ് – ¼ കപ്പ്
ക്യാപ്സിക്കം – ¼ കപ്പ് (മിക്‌സഡ്)
ഉള്ളി – ¼കപ്പ്
പച്ചമുളക് – 1
കെച്ചപ്പ് – 4 ടേബിള്‍സ്പൂണ്‍
കുരുമുളക് – ¼ ടീസ്പൂണ്‍
ഒറിഗാനോ – ¼ ടീസ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്
ഒലിവ് ഓയില്‍ – 2-3 ടീസ്പൂണ്‍

 

തയ്യാറാക്കുന്ന വിധം:-

തിളച്ച വെള്ളത്തില്‍ സോയ ഗ്രാന്യൂള്‍സ് ചേര്‍ത്ത് വീണ്ടും തിളപ്പിക്കുക. ശേഷം ഇത് അരിച്ചെടുത്ത് മാറ്റി വയ്ക്കുക. പച്ചക്കറികള്‍ അരിഞ്ഞ് സെറ്റ് ചെയ്ത് മാറ്റിവെക്കുക. ഒരു പാനില്‍ എണ്ണ ചൂടാക്കി,പച്ചമുളക്, വെജിറ്റബിള്‍സ്, ഒറിഗാനോ, സോയ ഗ്രാന്യൂള്‍സ്, ഉപ്പ്, കുരുമുളക് എന്നിവ ചേര്‍ക്കുക. നന്നായി ഇളക്കി മൂടി 3-5 മിനിറ്റ് വേവിക്കുക. ബ്രെഡ് സ്ലൈസുകളില്‍ കെച്ചപ്പ് പുരട്ടി, സോയ മിക്‌സ് ആക്കി മറ്റൊരു ബ്രെഡ് സ്ലൈസ് കൊണ്ട് മൂടുക. ശേഷം ഒരു തവ ചൂടാക്കി കുറച്ച് എണ്ണ തേച്ച്, സാന്‍ഡ്വിച്ച് രണ്ട്ഭാഗവും ടോസ്റ്റ് ചെയ്യുക. സോയ സാന്‍ഡ്വിച്ച് റെഡി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top