താനൂരില്‍ വീട്ടുവളപ്പിലേക്ക്‌ ലോറി പാഞ്ഞുകയറി;2 പേര്‍ക്ക്‌ പരിക്ക്‌

tanur,road,accident copyതാനൂര്‍: താനൂര്‍ ജ്യോതി തീയറ്ററിന്‌ സമീപം ഇരട്ടവളവില്‍ റോഡരികിലെ വീട്ടിലേക്ക്‌ ലോറി പാഞ്ഞുകയറി രണ്ടുപേര്‍ക്ക്‌ പരിക്കേറ്റു. ഇന്നു രാവിലെ 7 മണിയോടെയാണ്‌ അപകടം ഉണ്ടായത്‌. തൃശൂരില്‍ നിന്നും കോഴിക്കോട്‌ ഭാഗത്തേക്ക്‌ പെയിന്റ്‌ കയറ്റിപ്പോവുകയായിരുന്ന ലോറിയാണ്‌ അപകടത്തില്‍പ്പെട്ടത്‌.

റോഡരികള്‍ കേബിളിനായി കുഴിച്ച കുഴിയില്‍ കയറിയ ലോറി തൊട്ടുത്തെ വീട്ടിന്റെ ഗേറ്റ്‌ തകര്‍ത്ത്‌ നില്‍ക്കുകയായിരുന്നു. അപകടത്തില്‍ ലോറി ഡ്രൈവര്‍ക്കും ക്ലീനര്‍ക്കും പരിക്കേറ്റു.

അപകടങ്ങള്‍ പതിവായി ഇവിടെ അധികൃതര്‍ യാതൊരു മുന്നറിയിപ്പ്‌ ബോര്‍ഡുകളും സ്ഥാപിക്കാത്തില്‍ നാട്ടുകാര്‍ കടുത്ത അമര്‍ഷത്തിലാണ്‌.

Share news
error: Content is protected !!
Scroll to Top