താനൂര്‍ ദേവധാര്‍ മേല്‍പ്പാലത്തിന്‌ ടോള്‍ബൂത്ത്‌ ഉപരോധിച്ചു: പിരിവ്‌ നിര്‍ത്തിവെച്ചു

താനൂർ: കോവിഡ് പ്രതിസന്ധി നിലനിൽക്കുന്ന സാഹചര്യത്തിൽ ദേവധാർ ടോൾ ബൂത്ത് തുറക്കാനുള്ള തീരുമാനത്തിനെതിരെ ഡി.വൈ.എഫ്.ഐ താനൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ടോൾ ബൂത്ത് ഉപരോധിച്ചു.

ടോൾ പിരിവ് താത്കാലികമായി നിർത്തി വെക്കുമെന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ ഉപരോധം അവസാനിപ്പിച്ചു.

ഡി.വൈ.എഫ്.ഐ ബ്ലോക്ക് മുൻ സെക്രട്ടറി വി അബ്ദുറസാഖ് ഉദ്ഘാടനം ചെയ്തു. മനു വിശ്വനാഥ്, കെ.വി.എ കാദർ, പി വിനേശൻ, ശൈഖ് മൊയ്തീൻ, പി.പി രതീഷ്,  ജിദു കൃഷ്ണൻ , പി.പി ജാഫർ എന്നിവർ സംസാരിച്ചു

Share news
error: Content is protected !!
Scroll to Top