പൂരപ്പുഴ വള്ളംകളി സെപ്തംബര്‍ 13ന്

താനൂര്‍: വിനോദ സഞ്ചാര വകുപ്പിന്റെ സഹകരണത്തോടെ ഓണാഘോഷത്തിന്റെ ഭാഗമായി എന്റെ താനൂര്‍ സംഘടിപ്പിക്കുന്ന രണ്ടാമത് ‘പൂരപ്പുഴ വള്ളംകളി’ ഈ മാസം 13ന് വെള്ളിയാഴ്ച്ച ഉച്ചക്ക് 2 മണിക്ക് താനൂര്‍ ഒട്ടുംപുറത്ത് നടക്കും.

വള്ളംകളിയോടനുബന്ധിച്ചുള്ള സംഘാടകസമിതി യോഗം മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ സി.കെ സുബൈദ ഉദ്ഘാടനം ചെയ്തു. അഹമ്മദ്കുട്ടി പഞ്ചാരയില്‍ സ്വാഗതവും, കൗണ്‍സിലര്‍ പി.ടി.ഇല്ല്യാസ് അദ്ധ്യക്ഷനുമായ ചടങ്ങില്‍ എം.അനില്‍കുമാര്‍, യു.പി.അബ്ദുള്‍ ലത്തീഫ്, അനില്‍ തലപ്പള്ളി, ഒ. സുരേഷ്ബാബു, യു.വി.സുരേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

സ്വാഗതസംഘം ചെയര്‍മാനായി വി.അബ്ദുറഹിമാന്‍ എം.എല്‍.എയും, കണ്‍വീനറായി തിരൂര്‍ തഹസില്‍ദാറെയും, രക്ഷാധികാരികളായി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി., ജില്ലാ കലക്ടര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി.ഉണ്ണികൃഷ്ണന്‍, നഗരസഭാ ചെയര്‍പേഴ്സണ്‍ സി.കെ.സുബൈദ എന്നിവരെയും തിരഞ്ഞെടുത്തു.

Share news
error: Content is protected !!
Scroll to Top