ഉണ്യാലില്‍ യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ചയാള്‍ അറസ്റ്റില്‍

താനൂര്‍: ഉണ്യാലില്‍ വ്യാഴാഴ്ച രാത്രി വാക്കു തര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ ഗുരുതരമായി കുത്തിപ്പരിക്കേല്‍പ്പിച്ച് രക്ഷപ്പെട്ട സുഹൃത്ത് അറസ്റ്റിലായി. ജ്ഞാന പ്രഭ യു.പി സ്‌കൂള്‍ പരിസരത്ത് കല്ലേരി അക്ബര്‍ ബാദുഷയെ ആക്രമിച്ച കേസില്‍
ചീനിച്ചിന്റെ പുരക്കല്‍ ഉനൈസിനെ (23)യാണ് താനൂര്‍ സി.ഐ പ്രമോദിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

ഇയാളുടെ സുഹൃത്തും മുസ്ലീംലീഗ് പ്രവര്‍ത്തകനുമായ ഉണ്ണ്യാല്‍ സ്വദേശി കല്ലേരി അക്ബര്‍ ബാദുഷയെയാണ് ഉനൈസ് കുത്തിയത്. ബാദുഷയുടെ കഴുത്തിനാണ് കുത്തേറ്റത്. സാരമായി പരിക്കേറ്റ ബാദുഷ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്.

നേരത്തെ ലോക്ക്ഡൗണ്‍ സമയത്ത് ഫുട്ബാള്‍ കളിക്കുന്നതുമായി ബന്ധപ്പെട്ട് രണ്ട് പേരും തമ്മിലുണ്ടായിരുന്ന തര്‍ക്കത്തെ ചൊല്ലി വാക്ക് തര്‍ക്കമുണ്ടാവുകയും, കളിക്ക് ശേഷം അതിനിടെ ഉനൈസ്, ബാദുഷയെ ആക്രമിക്കുകയുമായിരുന്നു.
ഉണ്ണ്യാലിനടുത്തെ ആലിന്‍ചുവട്ടില്‍നിന്നാണ് ഉനൈസ് അറസ്റ്റിലായത്.

ഈ മേഖലയില്‍ നേരത്തെയുണ്ടായ നിരവധി രാഷ്ട്രീയസംഘര്‍ഷങ്ങളില്‍ സിപിഎം പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെട്ട കേസുകളില്‍ പ്രതിയാണ് അറസ്റ്റിലായ ഉനൈസ്.

Share news
error: Content is protected !!
Scroll to Top