താനൂര്‍: നഗരസഭയിലെ മുപ്പത്തിനാലാം ഡിവിഷനില്‍ മാസ്‌ക് ചാലഞ്ച് നടത്തിയത് ശ്രദ്ധേയമായി. കൊറോണ പശ്ചാത്തലത്തില്‍ ഡിവിഷനിലെ മുഴുവന്‍ ആളുകളും വീട്ടിലിരുന്ന് കൊണ്ട് സ്വയം തയ്യാറാക്കിയ മാസ്‌ക് ധരിച്ച് കൊണ്ട് കുടുംബാഗങ്ങളോടൊപ്പം യജ്ഞത്തില്‍ പങ്കാളികളായി.
ഡിവിഷന്‍ കൗണ്‍സിലറും, വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണുമായ നസ്ലാ ബഷീറിന്റെ നിര്‍ദ്ദേശപ്രകാരമാണ് മാസ്‌ക് ചാലഞ്ച് പ്രാവര്‍ത്തികമാക്കിയത്.
താനൂര്‍ പോലീസ് എസ്എച്ച്ഒ പി. പ്രമോദ്, മെഡിക്കല്‍ ഓഫീസര്‍ ഡോ.പിപി ഹാഷിം, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ലത്തീഫ്, ജിഎംഎല്‍പിഎസ് പ്രധാനാധ്യാപകന്‍ ബാലസുബ്രമണ്യന്‍ തുടങ്ങിയവര്‍ കുടുംബസമേതം മാസ്‌കണിഞ്ഞ് കൊണ്ട് ഇതില്‍ പങ്കാളികളായത് ശ്രദ്ധേയമായി. ഇതോടനുബന്ധിച്ച് വിവിധ തരത്തിലുള്ള മാസ്‌കുകള്‍ ഉണ്ടാക്കുന്ന വീഡിയോകളും പ്രദര്‍ശിപ്പിക്കപ്പെട്ടു.




