താനൂര്‍ നഗരസഭയില്‍ ഹോട്ട്‌സ്‌പോട്ട്; മൂന്ന് ഡിവിഷനുകള്‍ കണ്ടൈന്‍മെന്റ് സോണായി

കോവിഡ് 19 രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി താനൂര്‍ നഗരസഭയിലെ മൂന്ന് വാര്‍ഡുകള്‍ കൂടി പുതിയതായി കണ്ടെയിന്‍മെന്റ് സോണില്‍ ഉള്‍പ്പെടുത്തിയതായി ജില്ലാകലക്ടര്‍ കെ.ഗോപാലകൃഷ്ണന്‍ അറിയിച്ചു. താനൂരിലെ 26, 30, 31 വാര്‍ഡുകളാണ് കണ്ടെയ്ന്‍മെന്റ് സോണില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

കോവിഡ് 19 രോഗവ്യാപന സാധ്യത ഒഴിവായ സാഹചര്യത്തില്‍ കണ്ടെയ്ന്‍മെന്റ് സോണിലുണ്ടായിരുന്ന ജില്ലയിലെ അഞ്ച് വാര്‍ഡുകള്‍ കൂടി ഒഴിവാക്കിയതായും ജില്ലാകലക്ടര്‍ അറിയിച്ചു.

വട്ടംകുളം ഗ്രാമപഞ്ചായത്തിലെ 12, 13, 14 വാര്‍ഡുകളും മൂര്‍ക്കനാടിലെ 02, 03 വാര്‍ഡുകളുമാണ് കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്ന് ഒഴിവാക്കിയത്. കണ്ടെയ്ന്‍മെന്റ് സോണില്‍ അതീവ ജാഗ്രതയും കര്‍ശന നിയന്ത്രണങ്ങളുമുണ്ടാകും.

Share news
error: Content is protected !!
Scroll to Top