താനൂര്‍ ബോട്ടപകടം; 103 സാക്ഷികള്‍ക്കും നോട്ടീസ്, അന്വേഷണ കമ്മീഷന്‍ സാക്ഷിവിസ്താരം ഇന്നുമുതല്‍

HIGHLIGHTS : Tanur boat accident; Notices issued to 103 witnesses, inquiry commission to hear witnesses from today

മലപ്പുറം: മലപ്പുറം താനൂര്‍ ബോട്ടപകടത്തില്‍ അന്വേഷണ കമ്മീഷന്‍ തെളിവെടുപ്പ് തുടങ്ങി.103 സാക്ഷികളെയാണ് തെളിവെടുപ്പിനായി കമ്മീഷന്‍ വിളിപ്പിച്ചിരിക്കുന്നത്. ജസ്റ്റിസ് വികെ മോഹനന്‍ അധ്യക്ഷനായ അന്വേഷണ കമ്മീഷനാണ് തെളിവെടുപ്പ് ആരംഭിച്ചത്. കമ്മീഷനു മുന്നില്‍ ഹാജരാകാന്‍ 103 സാക്ഷികള്‍ക്കും നോട്ടീസ് അയച്ചിട്ടുണ്ട്. തിരൂര്‍ പൊതുമരാമത്ത് റെസ്റ്റ് ഹൗസില്‍ ആരംഭിച്ച തെളിവെടുപ്പ് ജനുവരി 30 ന് പൂര്‍ത്തിയാക്കും. ബോട്ടപകടത്തിന് ഇടയാക്കിയ സാഹചര്യത്തെക്കുറിച്ച് വിശദമായി അന്വേഷണമാണ് കമ്മീഷന്റെ ലക്ഷ്യം.

2023 മേയ് ഏഴിന് താനൂര്‍ തൂവല്‍ത്തീരം ബീച്ചിലാണ് ബോട്ടപകടത്തില്‍ പെട്ടത്. 15 കുട്ടികളടക്കം 22 പേരാണ് അപകടത്തില്‍ മരിച്ചത്. ബോട്ടപകടത്തിന് ഇടയാക്കിയ സാഹചര്യം, ഏതെങ്കിലും വ്യക്തി കള്‍ക്കോ സ്ഥാപനത്തിനോ അപകടത്തിലുള്ള ഉത്തരവാദി ത്തം എന്നിവയാണ് ആദ്യം കണ്ടെത്തുക.

sameeksha-malabarinews

ഒന്നുമുതല്‍ 15വരെ സാക്ഷികളെ ചൊവ്വാഴ്ച വിചാര ണചെയ്യും. 16മുതല്‍ 30വരെ ബു ധന്‍, 31മുതല്‍ 50വരെ വ്യാഴം, 51മു തല്‍ 75വരെ 28, 76മുതല്‍ 95വരെ 29, 96മുതല്‍ 103വരെ 30 എന്നിങ്ങ നെയാണ് സാക്ഷിവിസ്താരം. വിചാരണയില്‍ പങ്കെടുക്കാന്‍ സാ ക്ഷികള്‍ക്ക് സമന്‍സ് നല്‍കി.

മെയ് 12ന് അന്വേഷണ കമീഷ നെ നിയമിച്ചു. സാക്ഷിവിസ്താര ത്തിന്റെ അടിസ്ഥാനത്തില്‍ റി പ്പോര്‍ട്ട് തയ്യാറാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കും. അപകടത്തിന്മേലു ള്ള പൊലീസ് അന്വേഷണം സ്വ തന്ത്രമായി നടക്കും.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!