താനൂര്‍ ഗവ. കോളേജിലും, കോട്ടക്കല്‍ പോളിടെക്‌നിക്കിലും ഗസ്റ്റ് ലക്ചര്‍മാരെ നിയമിക്കുന്നു

താനൂര്‍ സി.എച്ച്.എം.കെ.എം. ഗവ.ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ ഇംഗ്ലീഷ് വിഷയത്തില്‍ അതിഥി അധ്യാപകരെ നിയമിക്കുന്നു.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

malabarinews

യു.ജി.സി നിഷ്‌കര്‍ഷിച്ചിട്ടുള്ള യോഗ്യതയും കോഴിക്കോട് കോളജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍, മാര്‍ക്ക് ലിസ്റ്റ,് പരിചയ സര്‍ട്ടിഫിക്കറ്റ് സഹിതം സെപ്തംബര്‍ 29ന് രാവിലെ 10ന് കോളജ് പ്രിന്‍സിപ്പല്‍ മുന്‍പാകെ ഹാജരാകണം.

കോട്ടക്കല്‍ പോളിടെക്‌നിക്ക് കോളജില്‍ നിയമനം

കോട്ടക്കല്‍ ഗവ. വനിതാ പോളിടെക്‌നിക്ക് കോളജില്‍ ഗസ്റ്റ് ലക്ചറര്‍, ഡെമോന്‍സ്‌ട്രേറ്റര്‍, ട്രേഡ് ഇന്‍സ്ട്രക്ടര്‍, ട്രേഡ്‌സ്മാന്‍ ഇന്‍ ഇന്‍സ്ട്രുമെന്റേഷന്‍ എഞ്ചിനീയറിങ് തസ്തികകളിലേക്ക് ഉദ്യോഗാര്‍ഥികളെ നിയമിക്കുന്നു. ലക്ചറര്‍ തസ്തികയ്ക്ക് ഒന്നാം ക്ലാസ് റഗുലര്‍ ബി.ടെക്ക് ഇന്‍ ഇന്‍സ്ട്രുമെന്റേഷന്‍ /ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷനും ഡെമോന്‍സ്‌ട്രേറ്റര്‍ തസ്തികയ്ക്ക് ഒന്നാം ക്ലാസ് റഗുലര്‍ ഡിപ്ലോമ ഇന്‍ ഇന്‍സ്ട്രുമെന്റേഷനും ട്രേഡ് ഇന്‍സ്ട്രക്ടര്‍, ട്രേഡ്‌സ്മാന്‍ തസ്തികള്‍ക്ക് ഒന്നാം ക്ലാസ് റഗുലര്‍ ഐ.ടി.ഐ ഇന്‍ ഇന്‍സ്ട്രുമെന്റേഷനുമാണ് യോഗ്യത. താത്പര്യമുള്ളവര്‍ക്ക് സെപ്തംബര്‍ 29ന് കോളജില്‍ നടക്കുന്ന ഇന്റര്‍വ്യൂയില്‍ പങ്കെടുക്കാം. ലക്ചറര്‍ തസ്തികയ്ക്ക് അന്നേ ദിവസം രാവിലെ 09.30നും, ഡെമോന്‍സ്‌ട്രേറ്റര്‍, ട്രേഡ് ഇന്‍സ്ട്രക്ടര്‍, ട്രേഡ്‌സ്മാന്‍ തസ്തികള്‍ക്ക് രാവിലെ 10.30നുമാണ് ഇന്‍ര്‍വ്യൂ. ഫോണ്‍: 0483 2750790.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •