ടാങ്കര്‍ ലോറിയും ഗുഡ്‌സ് പിക്കപ്പും കൂട്ടിയിടിച്ച് അപകടം ; ഒരാള്‍ക്ക് പരിക്ക്

ടാങ്കര്‍ ലോറിയും ഗുഡ് പിക്കപ്പും തമ്മില്‍ കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. പിക്കപ്പ് ഡ്രൈവറും പൊന്നാനി ബിയ്യം സ്വദേശിയുമായ അയ്യൂബ് (36) എന്നയാള്‍ക്കാണ് പരിക്കേറ്റത്.

മലപ്പുറം പൊന്നാനി ചമ്രവട്ടം ജംഗ്ഷന്‍ കുറ്റിപ്പുറം ഹൈവേയില്‍ കോട്ടത്തറ മാണിക്കുളത്തിന് സമീപമാണ് അപകടം ഉണ്ടായത്.

അപകടത്തില്‍ പിക്കപ്പില്‍ കുടുങ്ങിക്കിടന്ന ഇയാളെ നാട്ടുകാരും ട്രോമാകെയര്‍ പ്രവര്‍ത്തകരും ചേര്‍ന്നാണ് പുറത്തെടുത്തത്. തുടര്‍ന്ന് ഇയാളെ പൊന്നാനി ആംബുലന്‍സ് പ്രവര്‍ത്തകര്‍ ചേര്‍ന്ന് എടപ്പാള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top