Section

malabari-logo-mobile

തന്റെയിടം പദ്ധതി: സംസ്ഥാനതല ഉദ്ഘാടനം ഇന്ന്

HIGHLIGHTS : Thanteyidam Project State Level Inauguration

          കേരള സംസ്ഥാന ഭവന നിർമ്മാണ ബോർഡ് നടപ്പിലാക്കുന്ന തന്റെയിടം പദ്ധതിയുടെ സംസ്ഥാനതലഉദ്ഘാടനം ഇന്ന്  തിരുവനന്തപുരത്ത് റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ നിർവഹിക്കും. നന്ദാവനം പാണക്കാട്ഹാളിൽ വൈകിട്ട് നാല് മണിക്ക് നടക്കുന്ന ചടങ്ങിൽ ആരോഗ്യമന്ത്രി വീണാ ജോർജ് അധ്യക്ഷത വഹിക്കും.

          തന്റേതല്ലാത്ത കാരണങ്ങളാൽ കുട്ടിക്കാലം നഷ്ടപ്പെട്ടവർക്ക് സമൂഹവുമായി ഇടപെട്ട് മെച്ചപ്പെട്ട രീതിയിൽസുരക്ഷിതമായി താമസിക്കുന്നതിന് പാർപ്പിടം നൽകുകയാണ് പദ്ധതിയുടെ ലക്ഷ്യം. വനിതാ ശിശു വികസനവകുപ്പുമായി സഹകരിച്ചാണ് ഭവന നിർമ്മാണ ബോർഡ് പദ്ധതി നടപ്പിലാക്കുന്നത്.

sameeksha-malabarinews

ഭവനനിർമാണ ബോർഡ് നിർമിക്കുന്ന ഫ്‌ലാറ്റുകൾ/വീടുകളാണ് താമസത്തിനായി ലഭിക്കുക. ഗുണഭോക്താക്കൾക്കുള്ള താക്കോൽ ദാനവും ചടങ്ങിൽ നടക്കും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!