Section

malabari-logo-mobile

ദോഹയില്‍ ടാക്‌സി ഡ്രൈവര്‍മാരെ നിരീക്ഷിക്കാന്‍ ടാംപര്‍ പ്രൂഫ്‌ മീറ്റര്‍ ഘടിപ്പിക്കുന്നു

HIGHLIGHTS : ദോഹ: ടാക്‌സി ഡൈവര്‍മാര്‍ക്കെതിരെ പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ അവരെ നിയന്ത്രിക്കാന്‍ ശക്തമായ നടപടികളുമായി അധികൃതര്‍ രംഗത്ത്‌. മുവാസ്വലാത്ത്‌ ക്വാളി...

downloadദോഹ: ടാക്‌സി ഡൈവര്‍മാര്‍ക്കെതിരെ പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ അവരെ നിയന്ത്രിക്കാന്‍ ശക്തമായ നടപടികളുമായി അധികൃതര്‍ രംഗത്ത്‌. മുവാസ്വലാത്ത്‌ ക്വാളിറ്റി കണ്‍ട്രോള്‍ ടീം കവര്‍ ടാക്‌സി ഡൈവര്‍മാരെ 24 മണിക്കൂറും നിരീക്ഷിക്കുന്നുണ്ടെന്ന്‌ കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. യാത്രക്കാരോടുള്ള ഡ്രൈവര്‍മാരുടെ പെരുമാറ്റവും ഗതാഗത നിയമങ്ങള്‍ കൃത്യമായി പിന്തുടരുന്നുണ്ടോയെന്നും നിരീക്ഷിക്കുകയും നിയന്ത്രിക്കുകയും ചെയ്യുകയാണ്‌ ലക്ഷ്യമിട്‌ുന്നത്‌.

ടാക്സി ഡ്രൈവര്‍മാരുടെ നിലവാരം മെച്ചപ്പെടുത്താനയി വര്‍ഷംതോറും റിഫ്രഷര്‍ പ്രോഗ്രാമുകളും പരിശീലനവും സംഘടിപ്പിക്കും. ടാക്സി ഉപഭോക്താക്കളുടെ പരാതികളും അഭിപ്രായങ്ങളും രേഖപ്പെടുത്തുകയും അതനുസരിച്ച് നടപടികള്‍ സ്വീകരിക്കുകയും ചെയ്യും. മുഴുവന്‍ കര്‍വ ടാക്സികളിലും കൃത്രിമം കാണിക്കാന്‍ പറ്റാത്ത ടാംപര്‍ പ്രൂഫ് മീറ്ററുകള്‍ ഘടിപ്പിക്കുമെന്നും കമ്പനി അറിയിച്ചു. നിലവില്‍ 65 ശതമാനം ടാക്സികളിലും ഇവയുണ്ട്. മുവാസ്വലാത്തിന്‍െറ ഏകീകൃത കാള്‍ സെന്‍ററുകള്‍ക്ക് കീഴിലാണ് ടാക്സി സര്‍വീസുകള്‍ നടത്തുന്നത്. വാഹനങ്ങളില്‍ ഘടിപ്പിച്ചിരിക്കുന്ന ജി.പി.എസ് ട്രാക്കിങ് ഉപകരണം ഉപയോഗിച്ച് അടിയന്തര സേവനങ്ങള്‍ക്കുള്ള സന്ദേശങ്ങള്‍ ഡ്രൈവര്‍മാര്‍ക്ക് കൈമാറാനാവും. ഡ്രൈവര്‍മാരുടെ വേഗത നിരീക്ഷിക്കാനും ഇതുവഴി കഴയും. 2017ഓടെ കര്‍വയുടെയും ഫ്രാഞ്ചൈസികളുടെയും എല്ലാ ടാക്സികളിലും ഇത്തരം മീറ്ററുകള്‍ ഘടിപ്പിക്കും.
ഓണ്‍ലൈനില്‍ ടാക്സി സേവനം ആവശ്യപ്പെടാവുന്ന കര്‍വ ടാക്സി മൊബൈല്‍ ആപ് വഴി മുവാസ്വലാത്തിന് ഈ വര്‍ഷം ജനുവരിയില്‍ 40,000 ഓര്‍ഡറുകളാണ് വന്നത്. ഏപ്രില്‍ ആവുമ്പോഴേക്കും ഇത് 88,000 ആയി ഉയര്‍ന്നു. കര്‍വ ആപ് വഴി ഉപഭോക്താക്കള്‍ക്ക് 15 മിനിട്ടിനകം വാഹനങ്ങള്‍ എത്തിക്കാന്‍ കഴിയും. ടാക്സി കാത്തിരിക്കുന്ന യാത്രക്കാര്‍ക്ക് ഡ്രൈവറെക്കുറിച്ചും വാഹനത്തെക്കുറിച്ചുമുള്ള വിവരങ്ങള്‍ ആപ്ളിക്കേഷന്‍ വഴിയും എസ്.എം.എസ് വഴിയും ലഭിക്കുകയും ചെയ്യും. ഇത് യാത്രക്കാര്‍ക്ക് വാഹനം തിരിച്ചറിയാന്‍ സാധിക്കുമെന്നതിന് പുറമെ സുരക്ഷിതമായ യാത്രക്കും സഹായകമാവും. യാത്രക്കാര്‍ക്ക് കൂടുതല്‍ സംതൃപ്തി പകരുന്ന സൗകര്യങ്ങള്‍ കൂടി ആപ്ളിക്കേഷനില്‍ ഉള്‍പ്പെടുത്തുമെന്നും മുവാസ്വലാത്ത് അറിയിച്ചു.
കര്‍വ ടാക്സികള്‍ രണ്ട് വര്‍ഷം കൂടുമ്പോള്‍ പഴയ വാഹനങ്ങള്‍ ഒഴിവാക്കാറുണ്ട്. കഴിഞ്ഞ ആഴ്ച 330 പഴയ ടാക്സികള്‍ ഒഴിവാക്കി പകരം പുതിയ കാംറി കാറുകള്‍ നിരത്തിലിറക്കി. വാഹനങ്ങള്‍ വൃത്തിയായി സൂക്ഷിക്കുന്നതിനും ഡ്രൈവര്‍മാര്‍ക്ക് കൃത്യമായ നിര്‍ദേശങ്ങളുണ്ട്. എല്ലാ ഓപറേറ്റര്‍മാര്‍ക്കുമായി ഡ്രൈവര്‍മാരെ നിയമിക്കുന്നതില്‍ ഏകീകൃത നിലവാരം കൊണ്ടുവരും. തൊഴില്‍ സാമൂഹ്യ ക്ഷേമ മന്ത്രാലയവുമായി സഹകരിച്ചാണ് ഇത്തരം നിയമനങ്ങള്‍ നടത്തുക.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!