കേരളത്തിനൊരു കൈത്താങ്ങ് : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ നല്‍കി കമല്‍ഹാസനും

ചെന്നൈ:  കാലവര്‍ഷം ദുരിതം തീര്‍ത്ത കേരളത്തിന് കൈത്താങ്ങായി തമിഴ് സമൂഹവും. നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ഹാസന്‍ കേരളമുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ സംഭാവന ചെയ്തു.

ദുരിതബാധിതരെ സഹായിക്കാൻ കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഉദാരമായി സംഭാവന നൽകാൻ തമിഴ് ജനതയോടും തന്റെ പാർടിയായ  മക്കൾ നീതി മയ്യം  പ്രവർത്തകരോടും കമൽഹാസൻ അഭ്യർഥിച്ചു.

തമിഴ്‌ സൂപ്പർ താരം സൂര്യയും സഹോദരനും ചലച്ചിത്ര താരവുമായ കാർത്തിയും ചേർന്ന്‌ 25 ലക്ഷം രൂപ ദുരിതാശ്വാസനിധിയിലേക്ക്‌ കൈമാറും.

വിജയ് ടിവിയും 25 ലക്ഷം രൂപ ദുരിതാശ്വാസനിധിയിലേക്ക് സംഭവന ചെയ്തു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്‌  നിരവധി പ്രമുഖരാണ്‌ ഇതിനോടകം സംഭാവന നൽകിയത്‌.

 

Related Articles