തമിഴ് നടന്‍ മദന്‍ ബോബ് അന്തരിച്ചു

ചെന്നൈ: തമിഴ് നടനും ടെലിവിഷന്‍ താരവുമായ മദന്‍ ബോബ് (കൃഷ്ണ മൂര്‍ത്തി) (71) അന്തരിച്ചു. കാന്‍സര്‍ ബാധിതനായി ചികിത്സയിലായിരുന്നു. ആരോഗ്യ സ്ഥിതി വഷളായതിനെ തുടര്‍ന്നാണ് മരണം.  വൈകീട്ടോടെയാണ് അന്ത്യം സംഭവിച്ചത്. നൂറിലധികം സിനിമകളില്‍ ഹാസ്യ, സ്വഭാവ നടനായി അഭിനയിച്ചിട്ടുണ്ട്.

സംഗീത വേദികളിലൂടെയാണ് അദ്ദേഹം കലാ ജീവിതം ആരംഭിക്കുന്നത്. പിന്നീട് ടെലിവിഷന്‍ ഷോകളില്‍ അവതാരകനും വിധി കര്‍ത്താവുമായും തിളങ്ങി. പിന്നാലെയാണ് സിനിമയിലേക്കെത്തിയത്.

തെനാലി, ഫ്രണ്ട്‌സ്, റെഡ് തുടങ്ങി നിരവധി സിനിമകളില്‍ ശ്രദ്ധേയ വേഷങ്ങള്‍ അവതരിപ്പിച്ചു. മലയാളത്തിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. മോഹന്‍ലാല്‍ നായകനായ ഭ്രമരം സിനിമയിലാണ് മദന്‍ ബോബ് പ്രത്യക്ഷപ്പെട്ടത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top