Section

malabari-logo-mobile

മടങ്ങാം…. കരുതലോടെ വീടുകളിലേക്ക്

HIGHLIGHTS : കാലവര്‍ഷം കലിതുള്ളിയ ദുരന്തദിനങ്ങള്‍ക്ക് വിട. കേരളത്തില്‍ നിന്നും വെള്ളമിറങ്ങിത്തുടങ്ങുകയാണ്. വെള്ളമിറങ്ങിയ ശേഷം വീടുകളിലേക്ക് തിരിച്ചു കയറുമ്പോള്...

കാലവര്‍ഷം കലിതുള്ളിയ ദുരന്തദിനങ്ങള്‍ക്ക് വിട. കേരളത്തില്‍ നിന്നും വെള്ളമിറങ്ങിത്തുടങ്ങുകയാണ്.
വെള്ളമിറങ്ങിയ ശേഷം വീടുകളിലേക്ക് തിരിച്ചു കയറുമ്പോള്‍ നാം ശ്രദ്ധിക്കേണ്ട പ്രധാനകാര്യങ്ങള്‍
1. വീടിനകത്തേക്ക് പ്രവേശിക്കുന്നതിന് മുമ്പ് വൈദ്യുതികണക്ഷന്‍ വരുന്ന മെയിന്‍ സ്വിച്ച് ഓഫ് ചെയ്യണം
2 ഒരു കാരണവശാലും രാത്രിയില്‍ വീടുകളിലേക്ക് മടങ്ങരുത്
3. ഒരു കാരണവശാലും ഒറ്റക്ക് വീട്ടിലേക്ക് മടങ്ങരുത് രണ്ടോ അധിലതികം പേരോ ഒരുമിച്ച് പോകണം
4. ആദ്യമായി പോകുമ്പോള്‍ കുട്ടികളെ കൊണ്ടുപോകരുത്. കുട്ടികള്‍ക്ക് അതിവേഗം മാനസികആഘാതമുണ്ടാകും
5. വീടിനകത്തും പരിസരത്തും പാമ്പുകളും മറ്റ് വിഷജീവികളും ഉണ്ടാകും. ഇക്കാര്യത്തില്‍ ഏറെ ജാഗ്രതവേണം
6 ഗ്യാസ് നേരിട്ട് ഉപയോഗിക്കരുത്. ഗ്യാസ് ലീക്കിന് സാധ്യത വളരെ കൂടുതലാണ്. വാതിലും ജനവാതിലുകളും തുറന്നശേഷം മാത്രം ഗ്യാസ് തുറക്കുക
7 മതിലുകള്‍ പുതിര്‍ന്ന നില്‍ക്കുന്നതിനാല്‍ അവ ഇടിഞ്ഞുവീഴില്ലെന്ന് ഉറപ്പ് വരുത്തണം
8 വീടിനടുത്ത് മൃഗങ്ങളുടെയോ മനുഷ്യരുടെയോ മൃതദേഹങ്ങള്‍ കണ്ടാല്‍ അവയില്‍ തൊടരുത്. അധികാരികളെ വിവരമറിയിക്കുക
9. വീടിന്റ ഉള്ളില്‍ ഇലക്ട്രിക് സംവധാനംതകരാറാകന്‍ ഏറെ സാധ്യതയുണ്ട്. അതിനാല്‍ ഇലക്ട്രിക ഉപകരണങ്ങള്‍ നേരിട്ട് ഉപയോഗിക്കരുത്. ചുമരിലും മറ്റും ഷോക്ക് ഇല്ലെന്ന് ഉറപ്പ് വരുത്തണം
10. കയ്യുറകളും കാലുറകളും ഉപയോഗിച്ചവേണം വൃത്തിയാക്കല്‍ നടത്താന്‍
11. ചെളികെട്ടിക്കിടക്കാന്‍ സാധ്യതയുള്ളതിനാല്‍ വീടിനുള്ളില്‍ വീഴാനുള്ള സാധ്യത കൂടുതലാണ്
12. വീട്ടില്‍ പ്രവേശിച്ചാല്‍ ജനാലകളും വാതിലുകളും കുറച്ച് നേരം തുറന്നിട്ട ശേഷം അല്‍പ്പനേരം വീടിന് പുറത്തിറങ്ങിനില്‍ക്കാം

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!