മൗനിയാകാന്‍ ഉദേശമില്ലെന്ന് ജേക്കബ് തോമസ്

കൊച്ചി: ലോകത്തെമ്പാടും അഴിമതിക്കെതിരെ ശബ്ദമുയര്‍കത്തുന്നവരെ മൗനിയാക്കാനാണ് ശ്രമമുള്ളത്. ഇപ്പോഴും താന്‍ വന്‍ സ്രാവുകള്‍ക്കൊപ്പമാണ് നീന്തുന്നത്. ഈ സാഹചര്യത്തില്‍ ഇത്തരം നടപടികള്‍ സ്വാഭാവികമാണെന്നും താന്‍ നീന്തല്‍ നിര്‍ത്താന്‍ ഉദേശിക്കുന്നില്ലെന്നും ജേക്കബ് തോമസ് പറഞ്ഞു. തന്റെ സസ്‌പെന്‍ഷന്‍ വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു ജേക്കബ് തോമസ്.

കേരളത്തില്‍ അഴിമതി ചെറുക്കാന്‍ അധികാരികള്‍ക്കാവുന്നില്ലെന്നും ജേക്കബ് തോമസ് കുറ്റപ്പെടുത്തി.

അന്താരാഷ്ട്ര അഴിമതി വിരുദ്ധ ദിനത്തില്‍ തിരുവനന്തപുരം പ്രസ് ക്ലബില്‍ നടത്തിയ പരിപാടിയില്‍ സംസാരിക്കവെ സര്‍ക്കാറിന് അവമതിപ്പുണ്ടാക്കുന്ന തരത്തില്‍ പ്രസ്താവന നടത്തി എന്ന് ചൂണ്ടിക്കാട്ടിയാണ് ജേക്കബ് തോമസിനെതിരെ നടപടി.

Share news
error: Content is protected !!
Scroll to Top