ലോഡ്ജ് അടിച്ചുതകര്‍ത്ത് പണം അപഹരിച്ച പ്രതി പിടിയില്‍

കോഴിക്കോട്: കല്ലായി റോഡിലുള്ള സ്വകാര്യ ലോഡ്ജിലെ റിസപ്ഷനില്‍ അതിക്രമിച്ചുകയറി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ജീവനക്കാരെ ഭീഷണിപ്പെടുത്തി മേശവലിപ്പിലുണ്ടായിരുന്ന പണം അപഹരിക്കുകയും ചെയ്ത പ്രതി പിടിയില്‍. ചാലപ്പുറം സ്വദേശി ഫാത്തിമ ഹൗസില്‍ മിജാഷി റി(39)നെയാണ് കസബ പൊലീസ് അറസ്റ്റ് ചെയ്തത്.

ജൂണ്‍ ഒമ്പതിന് ഉച്ചക്ക് ആയിരുന്നു സംഭവം. ന്യൂകീര്‍ത്തി മഹല്‍ ലോഡ്ജിലെ റിസപ്ഷനിലുണ്ടായിരുന്ന രണ്ട് ലാന്‍ഡ് ഫോണുകളും പ്രിന്ററും എറിഞ്ഞു പൊട്ടിക്കുകയും ലോഡിലെ ജീവനക്കാരെ ആക്രമിക്കുകയും മൊബൈല്‍ ഫോണ്‍ എറിഞ്ഞുപൊട്ടിക്കാന്‍ ശ്രമിക്കുകയും ചെയ്‌തെന്നാണ് കേസ്. നിരീക്ഷണകാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളില്‍ നിന്നാണ് പ്രതിയെ തിരിച്ചറിഞ്ഞത്.

കസബ പൊലീസ് സ്റ്റേഷന്‍ എസ്‌ഐ പ്രദീപ്, എസിപിഒ രാജേഷ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top