സംഘപരിവാര്‍ അജണ്ടക്കെതിരെ കേരളം വീണ്ടും ഒന്നിക്കണം
.
തിരുവനന്തപുരം: ലക്ഷദീപിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കേരളനിയമസഭ പ്രമേയം പാസാക്കണമെന്ന് മുഖ്യമന്ത്രിയോടെ ഷാഫി പറമ്പില്‍ എംഎല്‍എ.
കേന്ദ്രസര്‍ക്കാരിന്റെ അഡ്‌മിനിസ്‌ട്രേറ്റീവ് ഭരണത്തണലില്‍ നടപ്പിലാക്കുന്ന സംഘപരിവാര്‍ അജണ്ടക്കെതിരെ ലക്ഷദ്വീപ് ജനം നടത്തുന്ന പോരാട്ടത്തിന് മലയാളി സമൂഹത്തിന്റെ ഐക്യാര്‍ഢ്യം എന്ന നിലയ്‌ക്ക് കേരള നിയമസഭ ഐക്യകണ്‌ഠേന പ്രമേയം പാസ്സാക്കണമെന്നും ഷാഫി പറമ്പില്‍ കത്തിലാവിശ്യപ്പെടുന്നു.
ഇക്കാര്യമാവിശയ്‌പ്പെട്ട സ്‌പീക്കര്‍ എം.ബി. രാജേഷിനും് പ്രതിപക്ഷനേതാവ് വി.ഡി സതീശനും, ഷാഫി കത്തയച്ചിട്ടുണ്ട്.




