
കടലുണ്ടി വട്ടപ്പറമ്പ് ഗവണ്‍മെന്റ് എല്‍.പി. സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ വയോജന ദിനാചരണത്തിന്റെ ഭാഗമായി ഫറോക്ക് മലബാര്‍ റിഹാബിലിറ്റേഷന്‍ & ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ ഓള്‍ഡ് ഏജ് ഹോമിലെ വയോജനങ്ങള്‍ക്കൊപ്പം സ്‌ക്കൂളില്‍ നടന്ന ഒപ്പം പരിപാടിയുടെ ഭാഗമായി ഒത്തു ചേര്‍ന്നു.
വൃദ്ധ സദനത്തിലെ മുപ്പതോളം അന്തേവാസികളോട് കുട്ടികള്‍ സംവദിച്ചു. സ്‌ക്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയും ജീവകാരുണ്യ പ്രവര്‍ത്തകനുമായ ഓലശ്ശേരി ശശീധരന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു.
പി. ടി. എ പ്രസിഡണ്ട് നൗഷാദ് വട്ടപ്പറമ്പ് അദ്ധ്യക്ഷത വഹിച്ചു.
മാതൃഭൂമി ലേഖകന്‍ വിനീഷ് കടക്കാട് മുഖ്യാതിഥിയായി, സ്‌ക്കൂള്‍ പ്രധാനാദ്ധ്യാപകന്‍ ബി.കെ. അബ്ദുറഹിമാന്‍, സി.ഫല്‍ഗുനന്‍, നാസര്‍ പരിയാരത്ത്, വിനു പാറ്റയില്‍, ശ്രീജ വിശ്വനാഥന്‍, കെ.ജസീറ, രോഷ്‌നി സെബാസ്റ്റ്യന്‍, കെ.സ പി.ജലീല്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഹാസ്യ കലാകാരന്‍ ഷിനു കടലുണ്ടിയുടെ കലാവിരുന്ന്, വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും കലാപരിപാടികളും നടന്നു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




