പരപ്പനങ്ങാടിയില്‍ ട്രെയിനില്‍ നിന്ന് വീണ് വിദ്യാര്‍ത്ഥിനിക്ക് പരിക്ക്

പരപ്പനങ്ങാടി:ട്രെയിനില്‍ നിന്ന് റെയില്‍വേ പ്ലാറ്റ്‌ഫോമിലേക്ക് വീണ് യുവതിക്ക് ഗുരുതരപരിക്ക്. പടിക്കല്‍ കാടപ്പടി സ്വദേശി മുസ്താക്കിന്റെ മകള്‍ ലിഫയാണ് അപകടത്തില്‍പ്പെട്ടത്.

ഇന്ന് പുലര്‍ച്ചെ 4.30 ഓടെ പുതുച്ചേരി മംഗളൂരു എക്‌സ്പ്രസില്‍ നിന്ന് വീണത്.തിരുവന്തപുരത്ത് പഠിക്കുന്ന ലിഫ നാട്ടിലേക്ക് മടങ്ങിവരുന്നതിനിടെയാണ് അപകടം സംഭവിച്ചത്. സംഭവം നടന്ന ഉടന്‍തന്നെ പരപ്പനങ്ങാടി പോലീസും ട്രോമോ കെയര്‍ പ്രവര്‍ത്തകരായ മുനീര്‍ സ്റ്റാര്‍, റഫീഖ് എന്നിവര്‍ ചേര്‍ന്ന് തിരൂരങ്ങാടി ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഇവിടെ നിന്ന് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

 

Share news
error: Content is protected !!
Scroll to Top