വൈദ്യുതി വേലിയില്‍ നിന്ന് ഷോക്കേറ്റ് വിദ്യാര്‍ത്ഥി മരിച്ചു;സുഹൃത്തിനു പരിക്കേറ്റു

മലപ്പുറം: വൈദ്യുതി വേലിയില്‍ നിന്ന് ഷോക്കേറ്റ് വിദ്യാര്‍ത്ഥി മരിച്ചു.മലപ്പുറം കിഴിശ്ശേരിയിലാണ് സംഭവം. കുഴിഞ്ഞൊളം സ്വദേശി വെള്ളാലില്‍ അബ്ദുറസാഖിന്റെ മകന്‍ സിനാന്‍ (17) ആണ് മരിച്ചത്. കൂടെ ഉണ്ടായിരുന്ന സുഹൃത്ത് ഷംനാദിന് (17) പരിക്കേറ്റു.

പന്നിയുടെ ശല്യം തടയാനായി സ്ഥാപിച്ച വൈദ്യുതി വേലിയിലാണ് അപകടം ഉണ്ടായതെന്നാണ് വിവരം
. ഇന്നലെ രാത്രി 10മണിയോടെ ഇരുവരും കളികാണാന്‍ പോയി തിരിച്ച് വരുന്നതിനിടയിലാണ് സംഭവം ഉണ്ടായത്. പരിക്കേറ്റ ഷംനാദ്(17) കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

സിനാന്റെ വീടില്‍ നിന്ന് 500 മീറ്റര്‍ അകലെ ഒരു സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തില്‍ പന്നി ശല്യം തടയുന്നതിനായി സ്ഥാപിച്ച വൈദ്യുതി വേലിയില്‍ നിന്നാണ് അപകടം ഉണ്ടായത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top