
കണ്ണൂര്‍ : ഓടിക്കൊണ്ടിരിക്കുന്ന കാര്‍ നിയന്ത്രണം വിട്ട് കുളത്തിലേക്ക് മറിഞ്ഞ് വിദ്യാര്‍ഥി മരിച്ചു. അങ്ങാടിക്കടവില്‍ കുറിച്ചിക്കുന്നേല്‍ ഇമ്മാനുവലാ(23)ണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ 5.15 ടെയാണ് അപകടം. തൃശ്ശൂരില്‍ പരീക്ഷ കഴിഞ്ഞ് കാറില്‍ മടങ്ങുകയായിരുന്നു ഇമ്മാനുവല്‍. വഴിയില്‍ വച്ച് റോഡരികിലെ ദ്രവിച്ച മരം കാറിന്മേല്‍ പൊട്ടി വീണു. നിയന്ത്രണം വിട്ട കാര്‍ തുടര്‍ന്ന് തെങ്ങില്‍ ഇടിച്ച് കുളത്തിലേക്ക് തലകീഴായി മറിയുകയായിരുന്നു.
ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് ഇമ്മാനുവലിനെ കാറില്‍ നിന്നും പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം അങ്ങാടിക്കടവിലെ വീട്ടില്‍ എത്തിച്ചു. ബുധന്‍ വൈകിട്ട് നാലിന് അങ്ങാടിക്കടവ് തിരുഹൃദയ പള്ളി സെമിത്തേരിയില്‍ സംസ്‌കരിക്കും. കുറിച്ചിക്കുന്നേല്‍ ബെന്നിജോസ്- ബീന ദമ്പതികളുടെ മകനാണ് ഇമ്മാനുവല്‍. സഹോദരങ്ങള്‍ – എലിസബത്ത്, എമിലി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




