കൊല്ലം: സ്‌കൂളില്‍ വെച്ച് ഷോക്കേറ്റ് വിദ്യാര്‍ത്ഥി മരിച്ചു. കൊല്ലം തേവലക്കര ബോയ്‌സ് ഹൈസ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ മിഥുന്‍(13) ആണ് മരിച്ചത്. സ്‌കൂളിന്റെ കെട്ടിടത്തിന് മുകളില്‍ വീണ ചെരുപ്പെടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് കുട്ടിക്ക് ഷോക്കേറ്റത്.
ഇന്ന് രാവിലെ 9.15 ഓടെയാണ് അപകടം സംഭവിച്ചത്. കളിക്കുന്നതിനിടെ ചെരിപ്പ് സൈക്കിള്‍ ഷെഡിന് മുകളില്‍ വീഴുകയും ഇത് എടുക്കാന്‍ സമീപത്തെ കെട്ടിടത്തില്‍ കയറി മുകളിലൂടെ നടന്നു പോകുന്നതിനിടെ കാല്‍ വഴുതി മുകളിലൂടെ കടന്നുപോയ വൈദ്യുത കമ്പിയിലേക്ക് വീഴുകയായിരുന്നു. ലൈനില്‍ പിടിച്ചതോടെ കുട്ടിക്ക് ഷോക്കേല്‍ക്കുകയായിരുന്നു.
അപകടത്തെ തുടര്‍ന്ന് കുട്ടിയെ ഉടനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
പിതാവ്:മനോജ്. മാതാവ്:സുജി. സഹോദരന്‍:സുജിന്‍.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




