പരപ്പനങ്ങാടി:ഇന്നലെ രാത്രി അടിച്ച ശക്തമായ കാറ്റിലും മഴയത്തും നാശനഷ്ടമുണ്ടായ പ്രദേശങ്ങള്‍ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സന്ദര്‍ശിച്ചു. ന്യൂകട്ട്, കൊട്ടന്തല, ചിറമംഗലം തിരിച്ചലങ്ങാടി,അയോധ്യ നഗര്‍,കെട്ടുങ്ങല്‍ എന്നീ പ്രദേശങ്ങളിലെ നിരവധി വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കുമാണ് നാശനഷ്ടം സംഭവിച്ചത്.
ഏറ്റവും കൂടുതല്‍ നാശനഷ്ടം ഉണ്ടായ തിരിച്ചിലങ്ങാടി പ്രദേശത്ത്
ഏകദേശം 25 വീടുകളും ഒരു ഓഡിറ്റോറിയത്തിന്റെ ഹാളും പൂര്‍ണ്ണമായും തകര്‍ന്നിട്ടുണ്ട്. കൊട്ടന്തല സ്‌കൂളിന്റെ ഓടുകള്‍ പാറി പോവുകയും നാശനഷ്ടം സംഭവിക്കുകയും ചെയ്തിട്ടുണ്ട്.
മുറിഞ്ഞ് വീണ മരങ്ങള്‍ നഗരസഭ ശുചീകരണ തൊഴിലാളികള്‍, പരപ്പനങ്ങാടി ട്രോമോകെയര്‍ വളണ്ടിയര്‍മാരും വിവിധ സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തില്‍ മുറിച്ച് മാറ്റി.
പരപ്പനങ്ങാടി നഗരസഭ ചെയര്‍മാന്‍ പി പി ഷാഹുല്‍ ഹമീദ് ,
സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ നിസാര്‍ അഹമ്മദ്, കൗണ്‍സിലര്‍മാരായ ഹസ്സന്‍കോയ, അസീസ് കൂളത്ത്, കാസ്മിക്കോയ, ജാഫറലി എന്നിവരും
തിരൂരങ്ങാടി തഹസില്‍ദാര്‍ (LR ) ബിനേഷ്, ഡെപ്യുട്ടി തഹസില്‍ദാര്‍ സുലൈമാന്‍, വില്ലേജ് ഓഫീസര്‍മാരായ ബിനേഷ്, ഉഷ ,കൃഷി അസിസ്റ്റന്റ് ഓഫീസര്‍ ഷമീര്‍ എന്നിവരാണ് പ്രദേശത്ത് സന്ദര്‍ശനം നടത്തി സ്ഥിതിഗതികള്‍ വിലയിരുത്തിയത്.




