ജീവനക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ പണിമുടക്കും :ജോയിന്റ് കൗണ്‍സില്‍

HIGHLIGHTS : Strike to protect employees' rights: Joint Council

കോഴിക്കോട്:സര്‍ക്കാര്‍ ജീവനക്കാരുടെ ആര്‍ജിതാവധി സറണ്ടര്‍, ക്ഷാമബത്ത കുടിശ്ശിക, ശമ്പള പരിഷ്‌കരണ കുടിശ്ശിക അടക്കമുള്ള ആനുകൂല്യങ്ങള്‍ അനു വദിക്കാനും ,
ശമ്പളപരിഷ്‌കരണ നടപടികള്‍ ആരംഭിക്കാനും സര്‍ക്കാര്‍ തയാറാവണമെന്ന് ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറി എം എം നജീം ആവശ്യപ്പെട്ടു. ഡിസംബര്‍ 10,11 ന് സെക്രട്ടേറിയറ്റിന് മുന്‍പില്‍ നടക്കുന്ന സംസ്ഥാനസര്‍ക്കാര്‍ ജീവനക്കാരുടെ 36 മണിക്കൂര്‍ രാപ്പകല്‍ സത്യാഗ്രഹത്തിനു മുന്നോടിയായി സംഘടിപ്പിച്ച ജോയിന്റ് കൗണ്‍സില്‍ കോഴിക്കോട് ജില്ലാ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മെഡിസെപ്പിലെ അപാകതകള്‍ പരിഹരിക്കണമെന്നും, പന്ത്രണ്ടാം ശമ്പള പരിഷ്‌കരണ കമ്മിഷനെ നിയമിക്കാനുള്ള സത്വര നടപടികള്‍ സ്വീകരിക്കണമെന്നും കണ്‍വെന്‍ഷന്‍ സര്‍ക്കാരിനോട് ആവശ്യപെട്ടു.ജോയിന്റ് കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് കെ അജിന അധ്യക്ഷത വഹിച്ച കണ്‍വെന്‍ഷനില്‍ ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എ ഗ്രേഷ്യസ് , സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ടി എം സജീന്ദ്രന്‍, പി റാം മനോഹര്‍, ജില്ലാ സെക്രട്ടറി പി സുനില്‍കുമാര്‍, ടി രത്‌നദാസ്, കെ ഷിജു, ടി എം വിജീഷ്, കെ പി ധന്യ പി, എ വി സജീവ്, പി എം പ്രമീള ,ടി അബ്ദുള്‍ ജലീല്‍ എന്നിവര്‍ അഭിവാദ്യം ചെയ്തു സംസാരിച്ചു.

sameeksha-malabarinews

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!