സംസ്ഥാന മലിനീകരണ നിയന്ത്രണബോര്‍ഡ് സുവര്‍ണ്ണജൂബിലി: അന്താരാഷ്ട്ര പരിസ്ഥിതി കോണ്‍ക്ലേവ് , പരിസ്ഥിതി സംരക്ഷണത്തിലും മലിനീകരണ നിയന്ത്രണത്തിലും നേട്ടങ്ങള്‍ കൈവരിച്ച സ്ഥാപനങ്ങള്‍

കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ സുവര്‍ണ്ണജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ‘AURA 2K25 – 50 Years of Environmental Stewardship’ എന്ന പേരില്‍ അന്താരാഷ്ട്ര പരിസ്ഥിതി കോണ്‍ക്ലേവ് എറണാകുളം ജില്ലയിലെ കറുകുറ്റി, അഡ്‌ലക്സ് ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ & എക്സിബിഷന്‍ സെന്ററില്‍ വെച്ച് സെപ്റ്റംബര്‍ 26, 27 തീയതികളിലായി നടത്തും. പ്രസ്തുത ചടങ്ങിന്റെ ഔപചാരികമായ ഉദ്ഘാടനം സെപ്റ്റംബര്‍ 27-ന് ഉച്ചയ്ക്ക് 12 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. നിയമം-വ്യവസായം-കയര്‍ വകുപ്പ് മന്ത്രി പി. രാജീവ് അദ്ധ്യക്ഷത വഹിക്കും. തദ്ദേശ സ്വയംഭരണ-എക്സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ്, ആരോഗ്യ-വനിത-ശിശു ക്ഷേമ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്, ബെന്നി ബെഹനാന്‍ എം.പി., ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക് തുടങ്ങിയവര്‍ സന്നിഹിതരാകും. വിവിധ മേഖലകളില്‍ പരിസ്ഥിതി സംരക്ഷണത്തിലും മലിനീകരണ നിയന്ത്രണ പ്രവര്‍ത്തനങ്ങളിലും ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിച്ച സ്ഥാപനങ്ങള്‍ക്കുള്ള അവാര്‍ഡുകള്‍ ചടങ്ങില്‍ വിതരണം ചെയ്യും.

വ്യവസായ സ്ഥാപനങ്ങള്‍ സ്റ്റോണ്‍ ക്രഷര്‍ യൂണിറ്റുകള്‍, ഡയറി ഇന്‍ഡസ്ട്രീസ്, പ്രിന്റ് & ദൃശ്യ മാധ്യമങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, മറ്റുള്ള സ്ഥാപനങ്ങള്‍, വേസ്റ്റ് മാനേജ്‌മെന്റ് സംവിധാനങ്ങള്‍ (റീസൈക്ലിംഗ് യൂണിറ്റുകള്‍, ഓര്‍ഗാനിക് വേസ്റ്റ് ട്രീറ്റ്മെന്റ് യൂണിറ്റുകള്‍, റെന്‍ഡറിംഗ് യൂണിറ്റുകള്‍), തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ (മുനിസിപ്പാലിറ്റികളും, കോര്‍പ്പറേഷനുകളും), സര്‍ക്കാര്‍/സ്വകാര്യ ഹെല്‍ത്ത് കെയര്‍ സ്ഥാപനങ്ങള്‍ (കിടക്കകള്‍ – 100-250, 250-500, 500-1000, 1000-ല്‍ അധികം), എയര്‍പോര്‍ട്ടുകള്‍, സീ പോര്‍ട്ടുകള്‍, ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍ എന്നിങ്ങനെ വിവിധ മേഖലകളില്‍ നിന്നുള്ള സ്ഥാപനങ്ങള്‍ക്കാണ് അവാര്‍ഡുകള്‍ വിതരണം ചെയ്യുന്നത്.

ജല-വായു മലിനീകരണ നിയന്ത്രണത്തില്‍ കഴിഞ്ഞവര്‍ഷം കൈവരിച്ച നേട്ടങ്ങള്‍, ഊര്‍ജ്ജ സംരക്ഷണത്തിനും ജലസംരക്ഷണത്തിനും നടപ്പിലാക്കിയ പദ്ധതികള്‍, പരിസ്ഥിതി സംരക്ഷണത്തില്‍ കൈവരിച്ച നേട്ടങ്ങള്‍, സാമൂഹ്യ പ്രതിബദ്ധതയോടെ നടപ്പിലാക്കിയ പൊതുജനോപകാരപ്രദമായ പദ്ധതികള്‍ തുടങ്ങിയവയാണ് അവാര്‍ഡ് നിര്‍ണയത്തില്‍ പരിഗണിച്ച വിഷയങ്ങള്‍. ഈ വര്‍ഷത്തെ അവാര്‍ഡ് ജേതാക്കള്‍ താഴെ പറയുന്നവരാണ്.

ആശുപത്രികള്‍

സര്‍ക്കാര്‍ ആശുപത്രികള്‍ (100 – 250 കിടക്കകള്‍ ഉള്ളവ)

ഒന്നാം സ്ഥാനം – ജനറല്‍ ആശുപത്രി, തൃശൂര്‍.

ഒന്നാം സ്ഥാനം – താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്സ് ആശുപത്രി, സുല്‍ത്താന്‍ ബത്തേരി, വയനാട്

സര്‍ക്കാര്‍ ആശുപത്രികള്‍ (250 -500 കിടക്കകള്‍ ഉള്ളവ)

ഒന്നാം സ്ഥാനം – മലബാര്‍ ക്യാന്‍സര്‍ സെന്റര്‍ (പോസ്റ്റ് ഗ്രാജുവേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി സയന്‍സ് ആന്‍ഡ് റിസര്‍ച്ച്), മൂഴിക്കര പി.ഒ., തലശ്ശേരി, കണ്ണൂര്‍

രണ്ടാം സ്ഥാനം – ജില്ലാ സഹകരണ ആശുപത്രി, കോഴിക്കോട്

സ്വകാര്യ ആശുപത്രികള്‍ (100-250 കിടക്കകള്‍ ഉളളവ)

ഒന്നാം സ്ഥാനം – കാരിത്താസ് മാത ആശുപത്രി പ്രൈവറ്റ് ലിമിറ്റഡ്, തെള്ളകം പി.ഒ., കോട്ടയം രണ്ടാം സ്ഥാനം – മേരി ക്വീന്‍സ് മിഷന്‍ ആശുപത്രി, കാഞ്ഞിരപ്പള്ളി, കോട്ടയം.

മൂന്നാം സ്ഥാനം – കിംസ് ഹെല്‍ത്ത്‌കെയര്‍ മാനേജ്‌മെന്റ് ലിമിറ്റഡ്, കിംസ് ഈസ്റ്റ് പി.ഒ., തിരുവനന്തപുരം

സ്വകാര്യ ആശുപത്രികള്‍ ( 250-500 കിടക്കകള്‍ ഉളളവ)

ഒന്നാം സ്ഥാനം – പി.ആര്‍.എസ് ആശുപത്രി പ്രൈവറ്റ് ലിമിറ്റഡ്, കിള്ളിപ്പാലം

രണ്ടാം സ്ഥാനം – ബേബി മെമ്മോറിയല്‍ ആശുപത്രി ലിമിറ്റഡ്, ഐ.ജി. റോഡ്, കോഴിക്കോട് – മൂന്നാം സ്ഥാനം – സെന്റ് ജെയിംസ് ആശുപത്രി, ചാലക്കുടി, തൃശൂര്‍

സ്വകാര്യ ആശുപത്രികള്‍ (500-1000 കിടക്കകള്‍ ഉളളവ)

ഒന്നാം സ്ഥാനം – രാജഗിരി ഹെല്‍ത്ത്‌കെയര്‍ ആന്‍ഡ് എജ്യുക്കേഷന്‍ ട്രസ്റ്റ്, രാജഗിരി ആശുപത്രി, ചുണങ്ങംവേലി, ആലുവ, എറണാകുളം.

രണ്ടാം സ്ഥാനം – കാരിത്താസ് ആശുപത്രി, തെള്ളക്കം, കോട്ടയം, കേരളം.

മൂന്നാം സ്ഥാനം – മാര്‍ സ്ലീവ മെഡിസിറ്റി പാലാ, ചേര്‍പ്പുങ്കല്‍, കെഴുവംകുളം. പി.ഒ., കേരളം, ഇന്ത്യ.

സ്വകാര്യ ആശുപത്രികള്‍ (1000-ഉം അതിന് മുകളിലും)

എക്സലന്‍സ് – അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ആന്റ് റിസര്‍ച്ച് സെന്റര്‍ (AIMS), പൊന്നേക്കര പി.ഒ., കൊച്ചി.

ഡയറി ഇന്‍ഡസ്ട്രീസ്

ഒന്നാം സ്ഥാനം – എം.ആര്‍.സി.എം.പി.യു. ലിമിറ്റഡ് (മില്‍മ), കാസര്‍കോട് ഡയറി, ആനന്ദാശ്രമം പി.ഒ., കാഞ്ഞങ്ങാട്.

രണ്ടാം സ്ഥാനം – എളനാട് മില്‍ക്ക് പ്രൈവറ്റ് ലിമിറ്റഡ്, തൃശൂര്‍

സ്റ്റോണ്‍ ക്രഷര്‍

ഒന്നാം സ്ഥാനം – ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സഹകരണ സംഘം ലിമിറ്റഡ് (നം. 10957), സ്റ്റോണ്‍ ക്രഷര്‍ യൂണിറ്റ്, പുതിയനിടം, കൊടിയത്തൂര്‍ വില്ലേജ്, തോട്ടുമുക്കം പി.ഒ., കോഴിക്കോട്.

രണ്ടാം സ്ഥാനം – പാറയ്ക്കല്‍ ഗ്രാനൈറ്റ് കേരള (പി) ലിമിറ്റഡ്, 9/270, കളമ്പൂര്‍, ഏനാനല്ലൂര്‍, മൂവാറ്റുപുഴ, എറണാകുളം.

പ്രിന്റ് & ദൃശ്യ മാധ്യമങ്ങള്‍

ഒന്നാം സ്ഥാനം – മലയാള മനോരമ കമ്പനി പ്രൈവറ്റ് ലിമിറ്റഡ്, തോട്ടട പി.ഒ., കണ്ണൂര്‍-670007

രണ്ടാം സ്ഥാനം – മാതൃഭൂമി പ്രിന്റിംഗ് ആന്‍ഡ് പബ്ലിഷിംഗ് കമ്പനി ലിമിറ്റഡ്, നടാല്‍ ബൈപ്പാസ്, ഏടക്കാട് പി.ഒ., കണ്ണൂര്‍.

എയര്‍പോര്‍ട്ടുകള്‍ (വിമാനത്താവളങ്ങള്‍)

ഒന്നാം സ്ഥാനം – തിരുവനന്തപുരം TRV(KERALA) ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ്, തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം, അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക്, TI, തിരുവനന്തപുരം.

രണ്ടാം സ്ഥാനം – കൊച്ചി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ്, കൊച്ചി, എയര്‍പോര്‍ട്ട് പി.ഒ., നെടുമ്പാശ്ശേരി, എറണാകുളം.

സീ പോര്‍ട്ടുകള്‍ (തുറമുഖങ്ങള്‍)

എക്സലന്‍സ് – അദാനി വിഴിഞ്ഞം പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡ് (AVPPL) 01, പോര്‍ട്ട് ഓപ്പറേഷന്‍ ബില്‍ഡിംഗ്, മുള്ളൂര്‍ റോഡ്, മുള്ളൂര്‍, തിരുവനന്തപുരം.

മറ്റു സ്ഥാപനങ്ങള്‍

ഒന്നാം സ്ഥാനം – അമൃത വിശ്വ വിദ്യാപീഠം, അമൃതപുരി ക്യാമ്പസ്, ക്ലപ്പാന പി.ഒ., കൊല്ലം

രണ്ടാം സ്ഥാനം – ലുലു മാള്‍ കോട്ടയം (വാണിജ്യ സമുച്ചയം, കോട്ടയം), എം.സി റോഡ്, നിപ്പോണ്‍ ടൊയോട്ടയ്ക്കെതിര്‍വശം, നാട്ടകം, കോട്ടയം

രണ്ടാം സ്ഥാനം – വണ്ടര്‍ലാ ഹോളിഡേസ് ലിമിറ്റഡ്, കുമാരപുരം പി.ഒ., പള്ളിക്കര, കൊച്ചി-മൂന്നാം സ്ഥാനം – ലുലു ഫ്ലൈറ്റ് കിച്ചന്‍ (പ്രൈവറ്റ്) ലിമിറ്റഡ്, CISF ഓഫീസിന് സമീപം, വി.ഐ.പി റോഡ്, നെടുമ്പാശ്ശേരി, എറണാകുളം.

വേസ്റ്റ് മാനേജ്‌മെന്റ് ഫെസിലിറ്റി

(i) റീസൈക്ലിംഗ് യൂണിറ്റ്

ഒന്നാം സ്ഥാനം – ഗ്രീന്‍ വോംമ്സ് വെയ്സ്റ്റ് മാനേജ്മെന്റ് പ്രൈവറ്റ് ലിമിറ്റഡ്, KSIDC പ്ലോട്ട് നം. AIIB, വലിയവെളിച്ചം റോഡ്, വലിയവെളിച്ചം, മാനേന്തേരി, കണ്ണൂര്‍.

രണ്ടാം സ്ഥാനം – എസ്.എസ്. സ്‌ക്രാപ്പ്, വിതുര, തിരുവനന്തപുരം.

മൂന്നാം സ്ഥാനം – ക്ലീന്‍ കേരള കമ്പനി ലിമിറ്റഡ്, ഗ്രീന്‍പാര്‍ക്ക്, ഇന്റഗ്രേറ്റഡ് പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്മെന്റ് ഫെസിലിറ്റി, KINFRA പാര്‍ക്ക്, കുന്നന്താനം, മല്ലപ്പള്ളി, പത്തനംതിട്ട.

മൂന്നാം സ്ഥാനം – സഹ്യാ സൊല്യൂഷന്‍സ് ഗ്രൂപ്പ് ഓഫ് വെയ്സ്റ്റ് മാനേജ്‌മെന്റ്, 3/310 ബദയില്‍ എസ്റ്റേറ്റ്, മേലോരം പി.ഒ., പെരുവന്താനം, ഇടുക്കി.

(ii) ഓര്‍ഗാനിക് വേസ്റ്റ് ട്രീറ്റ്മെന്റ് യൂണിറ്റ്

എക്സലന്‍സ് – ഫാബ്കോ ബയോസൈക്കിള്‍ ആന്റ് ബയോപ്രോട്ടീന്‍ ടെക്നോളജി പ്രൈവറ്റ് ലിമിറ്റഡ്, കൊച്ചിന്‍ കോര്‍പ്പറേഷന്‍ ലാന്‍ഡ്, ബ്രഹ്മപുരം, എറണാകുളം.

(iii) ചിക്കന്‍ വേസ്റ്റ് റെന്ററിംഗ് യൂണിറ്റ്

എക്സലന്‍സ് – പാറയ്ക്കല്‍ ഇന്‍ഡസ്ട്രീസ്, ഐ.ഡി.എ, ഇടയാര്‍.

ചെറുകിട വ്യവസായങ്ങള്‍

ഒന്നാം സ്ഥാനം – അന്നാ പോളിമേഴ്‌സ്-18, ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ്, കൊല്ലക്കടവ്, കള്ളിമേല്‍, മാവേലിക്കര.

രണ്ടാം സ്ഥാനം – അന്ന പിഗ് ഫാം, ഇണ്ടെണ്ണൂര്‍, ഒറ്റശേഖരമംഗലം, ഒറ്റശേഖരമംഗലം പി.ഒ., തിരുവനന്തപുരം.

മൂന്നാം സ്ഥാനം – സൊണാറ്റ ഫുഡ്സ് ആന്റ് ക്രീംസ്, 16/93, കുറിച്ചിക്കര പി.ഒ., പൊങ്ങണംകാട്, തൃശൂര്‍

ഇടത്തരം വ്യവസായങ്ങള്‍

ഒന്നാം സ്ഥാനം – പാം ഫൈബര്‍ (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡ്, യൂണിറ്റ്-2, ആലപ്പുഴ

രണ്ടാം സ്ഥാനം – കേരള എന്‍വിറോ ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് (KEIL), അമ്പലംമേട്

മൂന്നാം സ്ഥാനം – അക്കൈ നാച്ചുറല്‍ ഇന്‍ഗ്രിഡിയന്റ്സ് പ്രൈവറ്റ് ലിമിറ്റഡ്, അംബുനാട്, മലയിടം തുരുത്ത് പി.ഒ., ആലുവ, എറണാകുളം.

മൂന്നാം സ്ഥാനം – എക്സ്ട്രാവീവ് പ്രൈവറ്റ് ലിമിറ്റഡ്, യൂണിറ്റ്-1, ശക്തീശ്വരം, ചേര്‍ത്തല, ആലപ്പുഴ.

വലിയതോതിലുള്ള വ്യവസായങ്ങള്‍

ഒന്നാം സ്ഥാനം – പ്ലാന്റ് ലിപിഡ്സ് പ്രൈവറ്റ് ലിമിറ്റഡ്, കടയിരുപ്പ് പി.ഒ., കോലഞ്ചേരി, എറണാകുളം.

ഒന്നാം സ്ഥാനം – സിന്തൈറ്റ് ഇന്‍ഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡ്, അഗ്രോ പ്രോസസ്സിംഗ് ക്ലസ്റ്റര്‍, സിന്‍ത്തൈറ്റ് ടേസ്റ്റ് പാര്‍ക്ക്, പാങ്ങോട് പി.ഒ., വടവുകോട് (വഴി), പുത്തന്‍ക്രൂസ്, എറണാകുളം.

രണ്ടാം സ്ഥാനം – എച്ച്.എല്‍.എല്‍. ലൈഫ്‌കെയര്‍ ലിമിറ്റഡ് (ഇന്ത്യാ ഗവണ്‍മെന്റ് എന്റര്‍പ്രൈസ്), പേരൂര്‍ക്കട ഫാക്ടറി, പേരൂര്‍ക്കട, തിരുവനന്തപുരം

മൂന്നാം സ്ഥാനം – കാര്‍ബൊറണ്ടം യൂണിവേഴ്സല്‍ ലിമിറ്റഡ്, ഇലക്ട്രോമിനറല്‍ ഡിവിഷന്‍, കളമശ്ശേരി, കൊച്ചി.

വളരെ വലിയതോതിലുള്ള വ്യവസായങ്ങള്‍

ഒന്നാം സ്ഥാനം – സെയിന്റ്- ഗോബെയിന്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, പി.ബി. നം. 1., കഞ്ചിക്കോട് വെസ്റ്റ്, പാലക്കാട്.

രണ്ടാം സ്ഥാനം – പെട്രോനെറ്റ് LNG ലിമിറ്റഡ്, സര്‍വേ നമ്പര്‍ 347, പുതുവൈപ്പ് പി.ഒ., എറണാകുളം

മൂന്നാം സ്ഥാനം – ഫെര്‍ട്ടിലൈസേഴ്സ് ആന്റ് കെമിക്കല്‍സ് ട്രാവന്‍കൂര്‍ ലിമിറ്റഡ് (FACT), കൊച്ചി ഡിവിഷന്‍, അമ്പലമേട്.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍

Platinum – മട്ടന്നൂര്‍ മുനിസിപ്പാലിറ്റി, കണ്ണൂര്‍

Platinum – ആന്തൂര്‍ മുനിസിപ്പാലിറ്റി, കണ്ണൂര്‍

Platinum – ഗുരുവായൂര്‍ മുനിസിപ്പാലിറ്റി, ഗുരുവായൂര്‍, തൃശൂര്‍

Gold – ഷൊര്‍ണൂര്‍ മുനിസിപ്പാലിറ്റി, ഷൊര്‍ണൂര്‍, പി.ബി നമ്പര്‍ 10, പാലക്കാട്

Gold – കൂത്തുപറമ്പ് മുനിസിപ്പാലിറ്റി, കൂത്തുപറമ്പ് പി.ഒ., കണ്ണൂര്‍.

Silver – വടകര മുനിസിപ്പാലിറ്റി, താഴത്തങ്ങാടി, വടകര, കോഴിക്കോട്

Silver – പട്ടാമ്പി മുനിസിപ്പാലിറ്റി, പട്ടാമ്പി, പാലക്കാട്

Silver – ഏലൂര്‍ മുനിസിപ്പാലിറ്റി, എറണാകുളം.

ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍

ഒന്നാം സ്ഥാനം – ബാണാസുരസാഗര്‍ ഹോട്ടല്‍സ് ആന്റ് റിസോര്‍ട്ട്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് (താജ് വയനാട് റിസോര്‍ട്ട് ആന്റ് സ്പാ),

മഞ്ജൂര, താരിയോട് നോര്‍ത്ത്, പടിഞ്ഞാറേത്തറ, വയനാട്.

രണ്ടാം സ്ഥാനം – സ്പൈസ് വില്ലേജ്, തേക്കടി, കുമിളി റോഡ്, തേക്കടി.

മൂന്നാം സ്ഥാനം – ഹയാത്ത് റീജന്‍സി, തിരുവനന്തപുരം (C/o ലുലു ഹോസ്പിറ്റാലിറ്റി പ്രൈവറ്റ് ലിമിറ്റഡ്), സിറ്റി പോലീസ് കമ്മിഷണറുടെ ഓഫീസിന് എതിര്‍വശം, തൈക്കാട്, തിരുവനന്തപുരം.

ഹരിത വിദ്യാലയം

മാലിന്യം കൈകാര്യം ചെയ്യുന്നതില്‍ മികച്ച നേട്ടം കൈവരിച്ചിട്ടുള്ള സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകള്‍ക്ക് ഹരിത വിദ്യാലയ പുരസ്‌കാരങ്ങള്‍ ബോര്‍ഡ് നല്‍കി വരുന്നു. ഹരിത വിദ്യാലയ പുരസ്‌കാര ജേതാക്കളുടെ വിവരങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.

ഒന്നാം സ്ഥാനം – ജി.എസ്.എല്‍.പി.എസ്. അഷ്ടമിച്ചിറ, മാള, തൃശൂര്‍.

രണ്ടാം സ്ഥാനം – ഗവണ്‍മെന്റ് മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, വര്‍ക്കല.

മൂന്നാം സ്ഥാനം – മായനാട് എ.യു.പി.എസ്., കോഴിക്കോട്.

സുസ്തിര വികസനം സാധ്യമാക്കുന്നതിനും, പാരിസ്ഥിതിക അവബോധം വളര്‍ത്തുന്നതിനും ഊന്നല്‍ നല്‍കിക്കൊണ്ട് 50-mw വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ബോര്‍ഡ് സംഘടിപ്പിക്കുന്ന വിവിധ പരിപാടികള്‍ സംസ്ഥാനത്തിന്റെ പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനത്തിന് പ്രചോദനമേകുമെന്ന് പ്രതീക്ഷിക്കുന്നു.

 

Share news
error: Content is protected !!
Scroll to Top