Section

malabari-logo-mobile

ഈ മാസം 30 മുതല്‍ ലോറി പണിമുടക്ക്‌

HIGHLIGHTS : കോഴിക്കോട്: സംസ്ഥാനത്തെ മുഴുവൻ ചരക്കുവാഹനങ്ങളും ഇൗമാസം 30 മുതൽ അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്ന് ലോറി ഒാേണഴ്സ് വെൽഫെയർ ഫെഡറേഷൻ സംസ്ഥാന നേതാക്ക...

കോഴിക്കോട്: സംസ്ഥാനത്തെ മുഴുവൻ ചരക്കുവാഹനങ്ങളും ഇൗമാസം 30 മുതൽ അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്ന് ലോറി ഒാേണഴ്സ് വെൽഫെയർ ഫെഡറേഷൻ സംസ്ഥാന നേതാക്കൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഇൻഷുറൻസ് പ്രീമിയം നിരക്ക് 50 ശതമാനം വർധിപ്പിച്ചത് പിൻവലിക്കുക, 15 വർഷം പഴക്കമുള്ള എല്ലാ വാഹനങ്ങളും നിരോധിക്കാനുള്ള നടപടി പിൻവലിക്കുക, ടോൾനിരക്ക് വർധനയും പിരിവും അവസാനിപ്പിക്കുക, ആർ.ടി.ഒ ഒാഫിസുകളിലെ ഫീസ് വർധന പിൻവലിക്കുക, സ്പീഡ് ഗവേണർ നിയമം പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം. 1.10 ലക്ഷം ചരക്കുലോറികൾക്കു പുറമെ ടിപ്പർ, മിനിലോറി ഉൾപ്പെടെയുള്ള വാഹനങ്ങളും പണിമുടക്കിൽ പെങ്കടുക്കും. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ വിവിധ അസോസിയേഷനുകളും സമരത്തിന് ആഹ്വാനംെചയ്തതിനാൽ ഇവിടങ്ങളിലും സമരം നടക്കും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!