എസ്എസ്എല്‍സി പരീക്ഷാഫലം ഇന്നറിയാം

തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷാഫലം ഇന്നറിയാം. ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയാണ് ഫലപ്രഖ്യാപനം നടത്തുന്നത്. ടിഎച്ച്എസ്എല്‍സി, ടിഎച്ച്എസ്എല്‍സി (ഹിയറിങ് ഇംപയേഡ്), എസ്എസ്എല്‍സി (ഹിയറിങ് ഇംപയേഡ്) ഫലവും ഇന്ന് പ്രഖ്യാപിക്കും.

സംസ്ഥാനത്ത് 2964 കേന്ദ്രങ്ങളിലായി 4,26,697 വിദ്യാര്‍ഥികളാണ് ഇത്തവണ പരീക്ഷയെഴുതിയത്. തിരുവനന്തപുരത്ത് നടക്കുന്ന വിദ്യാഭ്യാസ മന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തിന് പിന്നാലെയാകും ഔദ്യോഗിക സൈറ്റുകളില്‍ എസ്എസ്എല്‍സി ഫലം ലഭ്യമാവുക. കഴിഞ്ഞ വര്‍ഷം 99.69 എസ്എസ്എല്‍സി പരീക്ഷയിലെ വിജയ ശതമാനം.

വൈകിട്ട് നാലു മണി മുതല്‍ പിആര്‍ഡി ലൈവ് മൊബൈല്‍ ആപ്പിലൂടെയും വെബ്‌സൈറ്റുകളിലൂടെയും ഫലമറിയാം.

https://pareekshabhavan.kerala.gov.in
https://prd.kerala.gov.in
https://results.kerala.gov.in
https://examresults.kerala.gov.in
https://kbpe.kerala.gov.in
https://results.digilocker.kerala.gov.in
https://sslcexam.kerala.gov.in
https://results.kite.kerala.gov.in

 

Share news
error: Content is protected !!
Scroll to Top