ശ്രീനാഥ് ഭാസി ചോദ്യം ചെയ്യലിന് ഹാജരാകണം; പ്രയാഗ മാര്‍ട്ടിലിന് പിന്നാലെ താരത്തിനും നോട്ടീസ്, ഇന്ന് ചോദ്യം ചെയ്യും

കൊച്ചി: ലഹരിക്കേസില്‍ അറസ്റ്റിലായ ഓം പ്രകാശുമായുള്ള ബന്ധത്തിന്റെ പേരില്‍ ചോദ്യം ചെയ്യലിനായി നടന്‍ ശ്രീനാഥ് ഭാസിക്കും നോട്ടീസ് അയച്ച് പൊലീസ്. നടി പ്രയാഗ മാര്‍ട്ടിന് നോട്ടീസ് അയച്ചതിന് പിന്നാലെയാണ് ഭാസിക്കും നോട്ടീസ് അയച്ചിരിക്കുന്നത്. ചോദ്യം ചെയ്യലിനായി ഇന്ന് 11 മണിക്ക് ഹാജരാകാനാണ് നിര്‍ദേശം നല്‍കിയിട്ടുള്ളത്. നേരത്തെ, താരത്തിന്റെ മേല്‍വിലാസങ്ങളിലെല്ലാം അന്വേഷിച്ചിട്ടും പൊലീസിന് ശ്രീനാഥ് ഭാസിയെ കണ്ടെത്താനായിരുന്നില്ല.

അതേസമയം, മരട് പൊലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്യലിനായി എത്താനാണ് പ്രയാഗ മാര്‍ട്ടിലിനും നോട്ടീസ് നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് കുപ്രസിദ്ധ ഗുണ്ട നേതാവ് ഓംപ്രകാശിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ സിനിമാ താരങ്ങളായ ശ്രീനാഥ് ഭാസിയുടെയും പ്രയാഗ മാര്‍ട്ടിന്റെയും പേര് ഉള്‍പ്പെട്ടിട്ടുള്ളതായി വിവരം പുറത്തുവന്നത്. നടന്നത് ലഹരി പാര്‍ട്ടി തന്നെയാണെന്നും പാര്‍ട്ടി സംഘടിപ്പിച്ചത് ഓം പ്രകാശിന്റെ സുഹൃത്തുക്കളാണെന്നുമാണ് പൊലീസിന് ലഭിച്ച വിവരം.

താരങ്ങളെ ഓം പ്രകാശിന് പരിചയപ്പെടുത്തിയത് എളമക്കര സ്വദേശിയായ ബിനു ജോസഫ് എന്നയാളാണ്. സിനിമാ താരങ്ങള്‍ക്ക് ഒപ്പം റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പരാമര്‍ശമുള്ള 20 പേരുടെയും മൊഴി എടുക്കും. ഹോട്ടലില്‍ നിന്ന് സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. കേസില്‍ കൂടുതല്‍ അറസ്റ്റുകള്‍ക്കും സാധ്യതയുണ്ട്. ഓം പ്രകാശിന്റെ മൊബൈല്‍ ഫോണ്‍ ഫോറെന്‍സിക് പരിശോധനക്ക് വിധേയമാക്കുമെന്നും പൊലീസ് അറിയിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top