Section

malabari-logo-mobile

ഒടുവില്‍ ശ്രീശ്രീ പിഴയടച്ചു

HIGHLIGHTS : ദില്ലി: യമുനാ തീരത്തെ പരിസ്ഥിതി നാശമുണ്ടാക്കിയ കേസില്‍ ആര്‍ട്ട് ഓഫ് ലിവിങ് ഫൗണ്ടേഷന്‍ 4 കോടി എഴുപത്തിയഞ്ച് ലക്ഷം രൂപ പിഴയടച്ചു. ദേശീയ ഹരിത ട്രിബ്യൂ...

sri-sriദില്ലി: യമുനാ തീരത്തെ പരിസ്ഥിതി നാശമുണ്ടാക്കിയ കേസില്‍ ആര്‍ട്ട് ഓഫ് ലിവിങ് ഫൗണ്ടേഷന്‍ 4 കോടി എഴുപത്തിയഞ്ച് ലക്ഷം രൂപ പിഴയടച്ചു. ദേശീയ ഹരിത ട്രിബ്യൂണലിന്റെ ഉത്തരവ് പ്രകാരമാണ് ദില്ലി ഡവലപ്പ്‌മെന്റ് അതോറിറ്റിക്ക് ഫൗണ്ടേഷന്‍ പിഴയൊടുക്കിയത്. പിഴ നല്‍കുന്നതില്‍ ഇളവ് തേടിയിരുന്നെങ്കിലും ട്രിബ്യൂണല്‍ ഫൗണ്ടേഷന്റെ ആവശ്യം തള്ളിയിരുന്നു. ഈ സാഹചര്യത്തിലാണ് പിഴയടച്ചത്. 120 കോടി രൂപ ആര്‍ട്ട് ഓഫ് ലിവിങ് ഫൗണ്ടേഷന്‍ പിഴ നല്‍കണമെന്ന് ഇടക്കാല നഷ്ടപരിഹാരമായി 5 കോടി നല്‍കണമെന്നായിരുന്നു ട്രിബ്യൂണല്‍ നിയമിച്ച വിദഗ്ദ സമിതിയുടെ കണ്ടെത്തല്‍.

ജയിലില്‍ പോകേണ്ടി വന്നാലും പിഴയടക്കില്ലെന്ന ശ്രീ ശ്രീയുടെ പ്രസ്താവന വിവാദമായിരുന്നു. അഞ്ച് വര്‍ഷം മുമ്പ് ജര്‍മ്മനിയിലെ ബെര്‍ലിനില്‍ ഇത്തരത്തില്‍ പരിപാടി സംഘടിപ്പിച്ചിട്ടുണ്ടെന്നും അന്നൊന്നും ഇങ്ങനെ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിട്ടില്ലെന്നുമായിരുന്നു ശ്രീശ്രീ രവിശങ്കറിന്റെ വാദം.സാംസ്‌കാരികോത്സവത്തിന് ഹരിത ട്രൈബ്യൂണല്‍ ഉപാധികളോടെ അനുമതി നല്‍കിയിരുന്നു. ആര്‍ട്ട് ഓഫ് ലിവിങ് ഫൗണ്ടേഷന് അഞ്ചു കോടി രൂപ പിഴയും ചുമത്തി.

sameeksha-malabarinews

5060 ഹെക്ടര്‍ പ്രദേശമാണ് സാംസ്‌കാരിക മേളയ്ക്ക് വേദി ഒരുക്കാന്‍ വേണ്ടി ഉപയോഗിച്ചത്. യമുനയുടെ തീരത്തുള്ള വെള്ളപ്പൊക്കം ഉണ്ടാകുന്ന സ്ഥലം, ചതുപ്പ് പ്രദേശങ്ങള്‍, സസ്യജാലം എന്നിവയെല്ലാം നശിപ്പിക്കപ്പെട്ടു. ശ്രീ ശ്രീ രവിശങ്കറിന് പിന്തുണയറിയിച്ച് കേന്ദ്ര സര്‍ക്കാര്‍ രംഗത്തെത്തിയതോടെയാമ് വിവാദങ്ങള്‍ക്ക് ചൂടുപിടിച്ചത്. ഗംഗയുടെയും, യമുനയുടെയും സംരക്ഷണത്തിന് മുന്‍പന്തിയിലുള്ള ആളാണ് രവിശങ്കറെന്നായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ വാദം.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!