സ്‌പെഷ്യല്‍ ഉള്ളിവട വെറൈറ്റി രുചിയില്‍ തയ്യാറാക്കാം

ആവശ്യമായ ചേരുവകള്‍:-

കടലമാവ് – 6 ടേബിള്‍സ്പൂണ്‍
കോണ്‍ ഫ്‌ലോര്‍ – 3 ടേബിള്‍സ്പൂണ്‍
മുളക്‌പൊടി – 1 ½ ടീസ്പൂണ്‍
ടൊമാറ്റോ സോസ് – 1 ടേബിള്‍സ്പൂണ്‍
സോയ സോസ് – 1 ടേബിള്‍സ്പൂണ്‍
മല്ലിയില – ആവശ്യത്തിന്
ഉപ്പ് – ആവശ്യത്തിന്
വെള്ളം – ആവശ്യത്തിന്
ഉള്ളി – റിങ് രൂപത്തില്‍ അരിഞ്ഞത്
ബ്രഡ് ക്രമ്പ്‌സ് – ആവശ്യത്തിന്
വെളിച്ചെണ്ണ – ഫ്രൈ ചെയ്യാന്‍ ആവശ്യമായത്

തയ്യാറാക്കുന്ന വിധം:-

ഒരു ബൗളില്‍ കടലമാവ്, കോണ്‍ ഫ്‌ലവര്‍, മുളക്‌പൊടി, ടൊമാറ്റോ സോസ്, സോയ സോസ്, മല്ലിയില അരിഞ്ഞത്, ഉപ്പ് എന്നിവ ആവശ്യത്തിന് വെള്ളം ചേര്‍ത്ത് മിക്‌സ് ഒരു മാവ് രൂപത്തില്‍ ചെയ്‌തെടുക്കുക. ശേഷം റിങ് രൂപത്തില്‍ അരിഞ്ഞ ഉള്ളി മാവില്‍ മുക്കി ശേഷം ബ്രഡ് ക്രമ്പ്‌സില്‍ മുക്കി ഗോള്‍ഡന്‍ ബ്രൗണ്‍ നിറമാകുന്നവരെ ഫ്രൈ ചെയ്‌തെടുക്കുക. സ്‌പെഷ്യല്‍ ഉള്ളിവട റെഡി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top