എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യനില ഗുരുതരം

SP Balasubramaniam is in critical condition

Share news
 • 1
 •  
 •  
 •  
 •  
 •  
 • 1
 •  
 •  
 •  
 •  
 •  

ചെന്നൈ: കൊവിഡ് ചികിത്സയില്‍ കഴിയുന്ന ഗായകന്‍ എസ്പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യനില ഗുരുതരമെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍. അദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റിയിരിക്കുകയാണെന്നാണ് എംജിഎം ഹെല്‍ത്ത് കെയര്‍ ആശുപത്രി പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നത്.

കഴിഞ്ഞ അഞ്ചാം തിയ്യതിയാണ് അദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് അദേഹം തന്നെ ലൈവ് വീഡിയോയിലൂടെയാണ് കൊവിഡ് പോസറ്റീവായ വിവരം അറിയിച്ചത്. വീട്ടില്‍ തുടരാനാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചതെങ്കിലും കുടംബാംഗങ്ങളുടെ സുരക്ഷയോര്‍ത്ത് താന്‍ ആശുപത്രിയിലേക്ക് മാറുന്നുവെന്നും അദേഹം പറഞ്ഞു.

കഴിഞ്ഞദിവസം എസ്പിബിയുടെ ആരോഗ്യനില കുഴപ്പമില്ലെന്നും രോഗം ഭേദമായി വരുന്നതായും ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നു.

 

 

Share news
 • 1
 •  
 •  
 •  
 •  
 •  
 • 1
 •  
 •  
 •  
 •  
 •