“സോഷ്യല്‍ മീഡിയ ആക്രമണങ്ങള്‍ക്കെതിരെ ആണ്‍-പെണ്‍ വ്യത്യാസമില്ലാത ഒറ്റക്കെട്ടായി നിന്നേ പറ്റു” : മഞ്‌ജുവാര്യര്‍

നമ്മളെല്ലാവരും ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ ഒരു സമൂഹമായി ഒറ്റെക്കെട്ടായി ഇതിനെതിരെ നിന്നേ പറ്റു. സോഷ്യല്‍ മീഡിയ വഴി നടത്തുന്ന ആക്രമണങ്ങള്‍ക്കെതിരെ ശക്തമായി പ്രതികരിച്ച്‌ നടി മഞ്‌ജു വാര്യര്‍.

സത്രീകള്‍ക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ സിനിമാ രംഗത്തെ സ്‌ത്രീകൂട്ടായ്‌മയായ ഡബ്ലിയുസിസി നടത്തുന്ന റെഫ്യൂസ്‌ ദി അബ്യൂസ്‌ സൈബര്‍ ഇടം ഞങ്ങളുടെയും ഇടം എന്ന കാമ്പയിന്റെ ഭാഗമായാണ്‌ മഞ്‌ജുവാര്യര്‍ ഇക്കാര്യം പറഞ്ഞത്‌.

ഇതിന്റെ ഭാഗമായി മഞ്‌ജു സംസാരിക്കുന്ന വീഡിയോ ഫേസ്‌ബുക്ക്‌ പേജില്‍ പോസ്‌റ്റ്‌ ചെയ്‌തിട്ടുണ്ട്‌.”ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ്‌ നമ്മുളുടേത്‌. ഇവിടുത്ത ഏറ്റവും വലിയ പ്രത്യേകത അഭിപ്രായ സ്വാതന്ത്ര്യമാണ്‌ എന്നാല്‍ ഈ അഭിപ്രായ സ്വാതന്ത്ര്യം എവിടെ വരെ എന്നൊരു ചോദ്യമുണ്ട്‌ ചെറിയൊരു വിഭാഗം ആളുകളെങ്കിലും അവര്‍ക്ക്‌ വിയോജിപ്പുള്ള ആരെ വേണമെങ്ങിലും അധിക്ഷേപിക്കാനും, അസഭ്യം പറയാനുമുള്ള ഒരു അവകാശമായി ഇതിനെ കണക്കാക്കുന്നുണ്ട്‌. ഈ ഒരു ആക്രമണംകൂടുതലും നേരിടുന്നത്‌ സത്രീകളാണെന്നുള്ളത്‌ ആര്‍ക്കും നിഷേധിക്കാനാവാത്ത സത്യമാണ്‌. ഇങ്ങനെ ചെയ്യുന്നവരോട്‌ ഭുരിപക്ഷം ആളുകളും പ്രതികരിക്കാറുമില്ല. അതു തന്നെയാണ്‌ അവരെ വീണ്ടും വീണ്ടും ഇങ്ങിനെ ചെയ്യാന്‍ പ്രേരിപ്പിക്കുന്നത്‌. ഇത്‌ തടഞ്ഞെ പറ്റു അതിനായി നമ്മളെല്ലാവരും ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ ഒരു സമൂഹമായി ഒറ്റെക്കെട്ടായി ഇതിനെതിരെ നിന്നേ പറ്റു’ എന്നായിരുന്നു മഞ്‌ജുവിന്റെ പ്രതികരണം.

https://www.facebook.com/watch/?v=768702160639900

Share news
error: Content is protected !!
Scroll to Top