പരപ്പനങ്ങാടി:എസ് എൻ എം സ്പോർട്സ് അക്കാദമിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പ്രഥമ ഹസ്സൻകോയ മാസ്റ്റർ മെമ്മോറിയൽ സ്‌പോർട്സ് മീറ്റിന്റെ ഭാഗമായി അധ്യാപക സംഘടിപ്പിച്ച ക്രിക്കറ്റ് മത്സരത്തിൽ എസ് എൻ എം എച്ച എസ് എസ് ചാമ്പ്യന്മാരായി .പരപ്പനങ്ങാടി ഉപജില്ലയിലെ സ്കൂളുകളിൽ നിന്നും പത്തോളം ടീമുകൾ പങ്കെടുത്ത ടൂർണ്ണമെൻ്റിൽ എം വി എച്ച് എസ് എസ്സിനെ ഒമ്പത് വിക്കറ്റിന് തോൽപിച്ചാണ് എസ് എൻ എം കിരീടം ഉയർത്തിയത്. പരപ്പനങ്ങാടി സി ഐ.കെ.ജെ ജിനേഷ് വിജയികൾക്കുള്ള ട്രോഫികൾ വിതരണം ചെയ്തു.
കളിയിലെ താരങ്ങളായി റഷീദ് എം സി സി, സൂഫൈൽ,ഇർഷാദ് എന്നിവരെ തെരഞ്ഞെടുത്തു.കലാ സാംസ്കാരിക സാമൂഹിക രംഗത്ത് സജീവ സാന്നിധ്യമായിരുന്ന ഹസ്സൻ കോയ മാസ്റ്ററുടെ സ്മരണാർത്ഥമാണ് മത്സരം സംഘടിപ്പിക്കുന്നത് . ചടങ്ങിൽ സ്കൂൾ മാനേജ്മെൻ്റ് കമ്മിറ്റി സെക്രട്ടറി സുബൈർ കെ ആർ എസ്,ഹെഡ്മിസ്ട്രസ് ബെല്ലജോസ് , അധ്യാപരായ ഫൈസൽ ഇ ഒ,ഇർഷാദ് ഓടക്കൽ,ദാമോദരൻ നമ്പൂതിരി,മുനീർ,അക്ബർ,എംസിസി റഷീദ്,ഇകെ ഇർഷാദ്,സമീൽ പി,റമീസ് നഹ,അദീബ്,കെ, മിർഷാദ് എം, അശ്വിൻ,സഞ്ചുനാഥ്, അൻസാർ ശരീഫ് പി ,ഷാഫി കെ,എന്നിവർ പങ്കെടുത്തു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




