ദില്ലി: യോഗ്യതാ വിവരങ്ങള്‍ ചോര്‍ത്തിയ സംഭവത്തില്‍ സസ്‌പെന്റ് ചെയ്യപ്പെട്ട ഉദ്യോഗസ്ഥരെ തിരിച്ചടുക്കണമെന്ന് മാനവവിഭവശേഷി മന്ത്രി സ്മൃതി ഇറാനി. ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കരുതെന്നും പൊതുജീവിതത്തില്‍ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വരുന്നത് സ്വാഭാവിക സംഭവമാണെന്നും സ്മൃതി വ്യക്തമാക്കി.
സ്മൃതിയുടെ വിദ്യഭ്യാസ യോഗ്യത വ്യക്തമാക്കുന്ന രേഖകള്‍ പുറത്തു വന്നതുമായി ബന്ധപ്പെട്ട് അഞ്ച് ഉദ്യോഗസ്ഥരെ ഡല്‍ഹി സര്‍വകലാശാല സസ്‌പെന്റ് ചെയ്തിരുന്നു. സെഷന്‍ ഓഫീസര്‍മാര്‍ മുതല്‍ താഴെയുള്ള ജീവനക്കാരെയാണ് രഹസ്യ സ്വഭാവമുള്ള രേഖകള്‍ ചോര്‍ത്തി നല്‍കിയതിന് സസ്‌പെന്റ് ചെയ്തത്.
സ്മൃതി ഇറാനി കഴിഞ്ഞ വര്‍ഷം ഡല്‍ഹി സര്‍വകലാശാലയില്‍ വിദൂരവിദ്യാഭ്യാസത്തിന് പ്രവേശനം നേടിയെങ്കിലും പരീഷയ്ക്ക് ഹാജരായില്ലെന്ന് വ്യക്തമാക്കുന്ന രേഖകകള്‍ ഒരു ഹിന്ദി ദിനപത്രം പ്രസിദ്ധീകരിച്ചിരുന്നു.




