സ്മൂത്തി ബ്രേക്ക് ഫാസ്റ്റിനും

സ്മൂത്തി ബ്രേക്ക് ഫാസ്റ്റിനും

ആവശ്യമുള്ള സാധനങ്ങള്‍

ഓട്‌സ് – 3 ടേബിള്‍ സ്പൂണ്‍
വെളളം – മുക്കാല്‍ കപ്പ്
അണ്ടിപ്പരിപ്പ്/ ബദാം/വാള്‍നട്ട്- 5 എണ്ണം(ഏതെങ്കിലും ഒന്ന്)
ഈത്തപ്പഴം- 4 എണ്ണം(കുരുകളഞ്ഞത്)
റോബസ്റ്റ്/പപ്പായ/ആപ്പിള്‍/മാങ്ങ- ഒന്ന്(ഏതെങ്കിലും ഒന്ന്)
കറുവപട്ട- ഒരുകഷ്ണം
ചിയ സീഡ്- ഒരുടേബിള്‍ സ്പൂണ്‍
പാല്‍-മുക്കാല്‍കപ്പ്

തയ്യാറാക്കുന്ന വിധം

ഓട്‌സില്‍ മുക്കാല്‍ കപ്പ് വെള്ളം ഒഴിച്ച് 15 മിനിറ്റ് കുതിര്‍ക്കുക. അണ്ടിപ്പരിപ്പ്, ബാദം, വാള്‍നട്ട് ഇവയില്‍ ഏതെങ്കിലും ഒന്ന് വെള്ളമൊഴിച്ച് കുതിര്‍ 15 മിനിറ്റ് കുതിരാന്‍ വെക്കുക. ഒരു മിക്‌സിയുടെ ജാറിലേക്ക് വെള്ളം വാര്‍ത്ത് ഒഴിവാക്കിയ ശേഷം ഓട്‌സ്, അണ്ടിപ്പരിപ്പ്, എടുത്ത് വെച്ചിട്ടുള്ള മറ്റ് സാധനങ്ങളെല്ലാം ഇട്ട് നന്നായി അടിച്ചെടുക്കാം. ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഇത് വളരെ ഉപകാരപ്പെടുന്ന ഒരു ഹെല്‍ത്തി ഭക്ഷണമാണ്. ഈ സ്മൂത്തി തയ്യാറാക്കുമ്പോള്‍ മധുരം കൂടുതല്‍ വേണമെങ്കില്‍ ഈത്തപ്പഴത്തിന്റെ എണ്ണം കൂട്ടുകയോ അല്ലെങ്കില്‍ അല്‍പ്പം തേന്‍ ഒഴിക്കുകയോ ചെയ്യാം. കൂടാതെ കറുവപട്ടയ്ക്ക് പകരം ഏലക്ക അല്ലെങ്കില്‍ ഇന്‍സ്‌റ്റെന്റ് കോഫി പൗഡര്‍, കൊക്കോ പൗഡര്‍ എന്നിവയും മാറ്റി ചെയ്യാവുന്നതാണ്. പാലിന് പകരം പുളിയില്ലാത്ത കട്ട തൈരോ, തേങ്ങാപ്പാലോ ഉപയോഗിക്കാം. ഒരു ഗ്ലാസ് സ്മൂത്തി തയ്യാറാക്കുന്ന അളവാണ് നല്‍കിയിട്ടുള്ളത്. കൂടുതല്‍ ഉണ്ടാക്കണമെങ്കില്‍ അളവ് കൂട്ടിയെടുത്ത് തയ്യാറാക്കാന്‍ ശ്രദ്ധിക്കുക.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top