കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വീണ്ടും പുക

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വീണ്ടും പുക. ആറാം നിലയിലെ ഒടി ബ്ലോക്കില്‍ നിന്നാണ് പുക ഉയര്‍ന്നത്. കഴിഞ്ഞ ദിവസത്തെ പൊട്ടിത്തെറി സംബന്ധിച്ച് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ് പരിശോധനയ്ക്കിടെയാണ് വീണ്ടും പുക ഉയര്‍ന്നത്. ഫയര്‍ഫോഴ്‌സ് എത്തി നിയന്ത്രണവിധേയമാക്കിയതായാണ് വിവരം.

പുക ഉയരാനുണ്ടായ കാര്യം വ്യക്തമല്ല.അതെസമയം ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മെഡിക്കല്‍ കോളജ് പറഞ്ഞു.

കഴിഞ്ഞ ദിവസം കെട്ടിടത്തില്‍ നിന്ന് പൊട്ടിത്തെറിയുണ്ടായി തീപിടിച്ച് പുക ഉയര്‍ന്ന സംഭവത്തിന് പിന്നാലെ ഇവിടെയുള്ളവരെ മാറ്റിയിരുന്നു. നാളെ മുതല്‍ ഈ കെട്ടിടത്തില്‍ വീണ്ടും ഓപ്പറേഷന്‍ തിയറ്റര്‍ അടക്കം പ്രവര്‍ത്തനം ആരംഭിക്കുന്നതിന്റെ ഭാഗമായി ഇന്ന് പരിശോധന നടന്നുവരികയായിരുന്നു.

 

Share news
error: Content is protected !!
Scroll to Top