തിരൂരങ്ങാടി വില്ലേജില്‍ സ്മാര്‍ട്ട് ഡിജിറ്റല്‍ സര്‍വേ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി

തിരൂരങ്ങാടി: തിരൂരങ്ങാടി വില്ലേജില്‍ ഡിജിറ്റല്‍ സര്‍വേ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി,
ചെമ്മാട് എട്ടാം ഡിവിഷനില്‍ പറുവേസിന്റെ ഭൂമി അളന്നു കൊണ്ട് നഗരസഭാ ചെയര്‍മാന്‍ കെ പി മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. വികസനകാര്യ ചെയര്‍മാന്‍ ഇഖ്ബാല്‍ കല്ലുങ്ങല്‍ അധ്യക്ഷത വഹിച്ചു .ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സി,പി ഇസ്മായില്‍
മലപ്പുറം സര്‍വ്വേ അസിസ്റ്റന്റ് ഡയറക്ടര്‍ രാജീവന്‍ പട്ടതാരി, തിരൂര്‍ റിസര്‍വ്വേ സൂപ്രണ്ട് അനില്‍കുമാര്‍ എസ് വി, ഹെഡ് സര്‍വേയര്‍ ഷൈബി പി എസ്
കൗണ്‍സിലര്‍ പി,ടി ഹംസ , അരിമ്പ്ര മുഹമ്മദലി എന്നിവര്‍ സംസാരിച്ചു.

തിരൂരങ്ങാടി വില്ലേജിലെ എല്ലാ ഭൂമികളുടെയും അതിര്‍ത്തികള്‍ ഡിജിറ്റലൈസ് ചെയ്യും.സര്‍വ്വേ ആറുമാസത്തിനകം പൂര്‍ത്തിയാകും. സര്‍വ്വേ പൂര്‍ത്തിയാകുന്നതോടെ എന്റെ ഭൂമിയെന്ന പോര്‍ട്ടില്‍ നിന്നും ഭൂമിവിവരങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയും .വര്‍ഷങ്ങള്‍ക്കു മുമ്പുള്ള ആധാരങ്ങള്‍ പ്രകാരമാണ് നിലവിലുള്ള ഭൂമി വിവരങ്ങള്‍ ലഭ്യമാകുന്നത്.
ഡിജിറ്റല്‍ സര്‍വേയിലൂടെ ഭൂമിയുടെ എല്ലാ വിവരങ്ങളും കൃത്യമായി ഡിജിറ്റലൈസ് ചെയ്യുകയാണ്. ഭൂ ഉടമകള്‍ക്ക് അവരുടെ രേഖകള്‍ വേഗത്തില്‍ ലഭിക്കുന്നതിനും ഭൂമിയുടെ കൃത്യത അറിയുന്നതിനും ഡിജിറ്റല്‍ സര്‍വേ ഉപകാരപ്രദമാകും സര്‍വ്വേയോട് എല്ലാവരും സഹകരിക്കണമെന്ന് സര്‍വ്വേ ലാന്‍ഡ് വിഭാഗം അഭ്യര്‍ത്ഥിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

 

Share news
error: Content is protected !!
Scroll to Top