ജമ്മു കശ്മീരിലെ രജൗരി ജില്ലയില്‍ കുഴിബോംബ് സ്‌ഫോടനത്തില്‍ ആറ് സൈനികര്‍ക്ക് പരിക്ക്

ജമ്മു കശ്മീരിലെ രജൗരി ജില്ലയിലെ ഫോര്‍വേഡ് ഗ്രാമത്തില്‍ ചൊവ്വാഴ്ചയുണ്ടായ കുഴിബോംബ് സ്ഫോടനത്തില്‍ ആറ് സൈനികര്‍ക്ക് പരുക്കേറ്റതായി അധികൃതര്‍ അറിയിച്ചു.

രാവിലെ 10.45 ഓടെ നൗഷേര സെക്ടറിലെ ഖംബ ഫോര്‍ട്ടിന് സമീപമാണ് സംഭവം.ഉദ്യോഗസ്ഥര്‍ പതിവ് പട്രോളിംഗ് നടത്തുന്നതിനിടെയാണ് ആകസ്മികമായ സ്‌ഫോടനം ഉണ്ടായത്.

പരുക്കേറ്റവരെ ഉടന്‍ ആശുപത്രിയിലേക്ക് മാറ്റിയതായും അവരുടെ നില തൃപ്തികരമാണെന്നുമാണ് വിവരം.

Share news
error: Content is protected !!
Scroll to Top