ബസും ട്രക്കും കൂട്ടിയിടിച്ച് യുപിയില്‍ ആറുപേര്‍ക്ക് ദാരുണാന്ത്യം

ഹാപൂര്‍: ബസും ട്രക്കും കൂട്ടിയിടിച്ച് യുപിയില്‍ ആറുപേര്‍ മരിച്ചു. ഹാപൂര്‍ ജില്ലയിലെ ധൗലാന-ഗുലാവതി റോഡിലാണ് അപകടം ഉണ്ടായത്. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.

ഒരുവിവാഹച്ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന സംഘമാണ് ബസിലുണ്ടായിരുന്നതെന്ന് ഹാപൂര്‍ എസ്പി ഗ്യാനഞ്ജയ് സിംഗ് പറഞ്ഞു.

അപകടത്തില്‍പ്പെട്ട ബസില്‍ ആകെ 12 പേരുണ്ടായിരുന്നു. അവരില്‍ ഒരാളെ തിരിച്ചറിഞ്ഞിട്ടില്ലെന്നും എസ് പി വ്യക്തമാക്കി.

Share news
error: Content is protected !!
Scroll to Top