തിരുവനന്തപുരം : സിസ്റ്റര്‍ അഭയ കൊലക്കേസിലെ ശിക്ഷാവിധി ഇന്ന്. ഫാ. തോമസ് എം. കോട്ടൂര്‍, സിസ്റ്റര്‍ സെഫി എന്നിവര്‍ കുറ്റക്കാരാണെന്ന് പ്രത്യേക സിബിഐ കോടതി ഇന്നലെ വിധിച്ചിരുന്നു. 28 വര്‍ഷത്തിന് ശേഷം കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികള്‍ക്കുള്ള ശിക്ഷയാണ് തിരുവനന്തപുരം സി.ബി.ഐ പ്രത്യേക കോടതി ഇന്ന് വിധിക്കുക. രാവിലെ 11 ണ് ശിക്ഷയില്‍ വാദം കേള്‍ക്കും .
കൊലപാതകം, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ കോടതി കണ്ടെത്തിയിരിക്കുന്നത്. കോട്ടയം പയസ് ടെന്‍ത് കോണ്‍വെന്റിലെ അന്തേവാസിയും ബിസിഎം കോളേജില്‍ പ്രീഡിഗ്രി രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയുമായ സിസ്റ്റര്‍ അഭയ 1992 മാര്‍ച്ച് 27 നാണ് കൊല്ലപ്പെട്ടത്.
പ്രതികള്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടത് അഭയ കാണാനിടയായതിനെ തുടര്‍ന്ന് കോടാലി കൊണ്ട് അടിച്ച് കൊലപ്പെടുത്തി മൃതദേഹം കിണറ്റില്‍ തല്ലിയെന്നാണ് സിബിഐ കുറ്റപത്രം .




