Section

malabari-logo-mobile

റോഡ് പണി സമയത്ത് പൂര്‍ത്തിയാക്കണം; കരാറുകാര്‍ക്ക് മുന്നറിയിപ്പുമായി മന്ത്രി മുഹമ്മദ് റിയാസ്

HIGHLIGHTS : Should be completed during road work; Minister Mohammad Riyaz warns contractors

സംസ്ഥാനത്ത് റോഡ് പണി നിശ്ചിത സമയത്ത് പൂര്‍ത്തിയാക്കണമെന്നും അതിനായി വര്‍ക്കിങ് കലണ്ടര്‍ തയ്യാറാക്കുമെന്നും പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ്. പൊതുമരാമത്ത് കരാറുകാരുടെ സംഘടനകളുമായി നടത്തിയ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

നിയമപരമായി ഓരോ റോഡിന്റെയും അറ്റകുറ്റപ്പണി നിശ്ചിത കാലയളവിലേക്ക് ഓരോ കരാറുകാരെ ഏല്‍പിക്കുന്ന റണ്ണിങ് കോണ്‍ട്രാക്ട് സംവിധാനം നടപ്പാക്കും. ഉദ്യോഗസ്ഥര്‍ക്കൊപ്പം കരാറുകാര്‍ക്കും പരിശീലനം നല്‍കുന്നതിന് കെഎച്ച്ആര്‍ഐയില്‍ സംവിധാനം ഏര്‍പ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി. മൂന്ന് മാസത്തില്‍ ഒരിക്കല്‍ കരാറുകാരുടെ സംഘടനകളുടെ യോഗം വിളിക്കുമെന്നും മന്ത്രി പറഞ്ഞു.

sameeksha-malabarinews

യോഗത്തില്‍ കരാറുകാരുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാലാവസ്ഥയ്ക്ക് അനുസൃതമായി റോഡ് പണി തുടങ്ങുന്ന തരത്തില്‍ അനുമതി നല്‍കുന്ന കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയായിരിക്കും വര്‍ക്കിങ് കലണ്ടര്‍ തയ്യാറാക്കുക. യോഗത്തില്‍ പുതിയ പദ്ധതികള്‍ക്ക് കരാറുകാരുടെ സംഘടനാ പ്രതിനിധികള്‍ പിന്തുണ അറിയിച്ചു. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് മോന്‍സ് ജോസഫ് എംഎല്‍എ, വികെസി മമ്മദ് കോയ, പൊതുമരാമത്ത് സെക്രട്ടറി ആനന്ദ് സിംഗ്, കെ ആര്‍ എഫ് ബി സി ഇ ഓ ശ്രീറാം സാംബശിവറാവു എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!