പരപ്പനങ്ങാടിയില്‍ കടയുടെ ഷട്ടര്‍ പൊളിച്ച് മോഷണം

പരപ്പനങ്ങാടി:കടയുടെ ഷട്ടര്‍ പൊളിച്ച് മോഷണം. താനൂര്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന ഗോപാലന്റെ ഉടമസ്ഥതയിലുള്ള എസ് കെ എഞ്ചിനിയറിംഗ്‌സ് വര്‍ക്ക് എന്ന കടയിലാണ് മോഷണം നടന്നത്. കടയിലുണ്ടായിരുന്ന പതിനായിരം രൂപയും മോഷണം പോയി.

ഇന്നലെ രാത്രിയോടെയാണ് മോഷണം നടന്നതെന്നാണ് വിവരം. വിവരമറിയിച്ചതിനെ തുടര്‍ന്ന് പരപ്പനങ്ങാടി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top