ഷീ ഹെല്‍ത്ത് ക്യാമ്പയിന് താനൂരില്‍ തുടക്കമായി

ആയുഷ് ഹോമിയോപ്പതി വകുപ്പിന്റെ സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വനിതകള്‍ക്കായുള്ള ഷീ ഹെല്‍ത്ത് ക്യാമ്പയിനിന്റെയും മെഡിക്കല്‍ ക്യാമ്പിന്റെയും താനൂര്‍ ബ്ലോക്ക് തല ഉദ്ഘാടനം കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്‌മാന്‍ നിര്‍വഹിച്ചു. താനൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടിയില്‍ വളവന്നൂര്‍ ആയുര്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. വി. രതീഷ് കുമാര്‍ സ്വാഗതം പറഞ്ഞു. താനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സല്‍മ അധ്യക്ഷത വഹിച്ചു.

സ്ത്രീകളുടെ ആരോഗ്യ സംരക്ഷണവും ബോധവത്ക്കരണവും ലക്ഷ്യമാക്കി കേരളത്തിലെ എല്ലാ പഞ്ചായത്തുകളിലും ഹോമിയോപ്പതി ക്യാമ്പുകള്‍ സംഘടിപ്പിക്കുകയും ആവശ്യമായ ആളുകള്‍ക്ക് ചികിത്സയും തുടര്‍ ചികിത്സയും ഉറപ്പാക്കുകയും ആരോഗ്യ നിര്‍ദേശങ്ങള്‍ ലഭ്യമാക്കുകയും ചെയ്യുക എന്നതാണ് ഈ ക്യാമ്പയിന്‍ കൊണ്ട് ലക്ഷ്യമിടുന്നത്.

താനൂര്‍ മുന്‍സിപ്പല്‍ ചെയര്‍മാന്‍ പി. ഷംസുദ്ധീന്‍, ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ആബിദ ഫൈസല്‍, താനൂര്‍ സി.ഡി.പി.ഒ സി.ജെ. ബീന, നിറമരുതൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇസ്മായില്‍ പുതുശ്ശേരി, താനൂര്‍ അഡീഷണല്‍ സി.ഡി.പി.ഒ എം.എസ്. ഖദീജ, സി.ഡി.എസ് ചെയര്‍പേഴ്സണ്‍ ഫാത്തിമ സുഹ്റ, താനാളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മല്ലിക ടീച്ചര്‍, പെരുമണ്ണ ക്ലാരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിബാസ് മൊയ്തീന്‍, വളവന്നൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.സി നജ്വത്ത്, പെരിയമുണ്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷംസിയ സുബൈര്‍, വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഫാത്തിമ പൊതുവത്ത്, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ടി.നിയാസ്, ബ്ലോക്ക് മെമ്പര്‍ ഖാദര്‍കുട്ടി വിശാരത്ത് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഡോ.പി.കെ ഷഫ്ന പദ്ധതി വിശദീകരിച്ചു. നിറമരുതൂര്‍ ആയുര്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. ലീമ ബായ് ക്ലാസ്സെടുത്തു. ഡോ. റജുല നന്ദി പറഞ്ഞു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top