Section

malabari-logo-mobile

ഹിന്ദു പാകിസ്ഥാന്‍ പരാമര്‍ശം;ശശി തരൂര്‍ എംപിക്കെതിരെ കേസെടുത്തു

HIGHLIGHTS : കൊല്‍ക്കത്ത: ശശി തരൂര്‍ എംപിയുടെ ഹിന്ദു പാകിസ്ഥാന്‍ പരാമര്‍ശത്തിനെതിരെ കൊല്‍ക്കത്ത കോടതി കേസെടുത്തു. അടുത്തമാസം 14 ന് ഹജരാകാന്‍ തരൂരിന് നിര്‍ദേശം ന...

കൊല്‍ക്കത്ത: ശശി തരൂര്‍ എംപിയുടെ ഹിന്ദു പാകിസ്ഥാന്‍ പരാമര്‍ശത്തിനെതിരെ കൊല്‍ക്കത്ത കോടതി കേസെടുത്തു. അടുത്തമാസം 14 ന് ഹജരാകാന്‍ തരൂരിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മതവികാരം വ്രണപ്പെടുത്തുന്നുവെന്ന് ആരോപിച്ചും ഭരണഘടമനയെ അവഹേളിക്കുന്നതായും കാണിച്ച് അഭിഭാഷകന്‍ നല്‍കിയ പരാതിയിലാണ് നടപടി.

അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി ജയിച്ചാല്‍ ഇന്ത്യ ഹിന്ദു പാകിസ്ഥാനാകുമെന്നായിരുന്നു ശശി തരൂര്‍ എംപിയുടെ പ്രസ്താവന. വരാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം ലഭിച്ചാല്‍ രാജ്യത്തിന്റെ ഭരണഘടന മാറ്റിയെഴുതാനാണ് ബിജെപിയുടെ നീക്കമെന്ന് ശശി തരൂര്‍ എംപി. അങ്ങിനെ സംഭവിക്കുകയാണെങ്കില്‍ ന്യൂനപക്ഷങ്ങള്‍ക്ക് ഇടമില്ലാത്ത ഒരു ഹിന്ദു പാക്കിസ്ഥാനായി ഇന്ത്യമാറുമെന്നും തരൂര്‍ പറഞ്ഞു. തിരുവനന്തപുരത്ത് ജവഹര്‍ലാല്‍ നെഹ്‌റു പ്രതിഭാ പുരസ്‌ക്കാരം സമ്മാനിച്ച് സംസാരിക്കവെയാണ് അദേഹം ഈ പരാമര്‍ശം നടത്തിയത്.

sameeksha-malabarinews

എന്നാല്‍ തരൂര്‍ ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ ലേഖനത്തിലും ഹിന്ദു പാകിസ്ഥാന്‍ പരാമര്‍ശം ആവര്‍ത്തിച്ചു. ഹിന്ദു പാകിസ്ഥാന്‍ എന്നത് സംഘി ഹിന്ദുത്വ രാഷ്ട്രമാണെന്ന് വിശദീകരണത്തോടെയാണ് തരൂര്‍ പരാമര്‍ശം ആവര്‍ത്തിച്ചത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!