ഷാരൂഖ് ഖാന്റെ റാംപ് മുനിസിപ്പാലിറ്റി പൊളിച്ചുമാറ്റി

Shah-Rukh-Khan-Demolish002ബോളിവുഡ് താരം ഷാരൂഖ് ഖാന്‍ അനധികൃതമായി നിര്‍മ്മിച്ച റാംപ് പൊളിച്ചു മാറ്റി. റാംപ് പൊളിച്ചു മാറ്റണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി മുനിസിപ്പല്‍ കമ്മീഷണറായ സീതാറാം കുന്‍ കിംഗ് ഖാന് നോട്ടീസ് നല്‍കിയിരുന്നു. ഒരാഴ്ചയാണ് റാംപ് പൊളിക്കാന്‍ സമയം അനുവദിച്ചിരുന്നത്. എന്നാല്‍ സമയപരിധി കഴിഞ്ഞിട്ടും റാംപ് പൊളിക്കാഞ്ഞതിനെ തുടര്‍ന്ന് നഗരസഭാ അധികൃതരെത്തി റാംപ് പൊളിക്കുകയായിരുന്നു.

പോലീസ് സംരക്ഷണയോടെ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചാണ് റാംപ് പൊളിച്ചു നീക്കിയത്. പുതിയ ചിത്രമായ റയീസിന്റെ ചിത്രീകരണത്തിലായിരുന്നതിനാല്‍ ഷാരൂഖ് സ്ഥലത്തില്ലായിരുന്നു. ആരാധകരെ അഭിസംബോധന ചെയ്യുന്നതിനും ആഡംബര വാന്‍ പാര്‍ക്ക് ചെയ്യുന്നതിനുമാണ് ഷാരൂഖ് ഈ റാംപ് ഉപയോഗിച്ചിരുന്നത്. അനധികൃതമായി നിര്‍മ്മിച്ച റാംപ് പൊളിച്ച് നീക്കണമെന്ന് ആവശ്യപ്പെട്ട് പൂനം മഹാജന്‍ എം പി മുനിസിപ്പല്‍ കമ്മീഷണര്‍ക്ക് കത്ത് നല്‍കിയിരുന്നു.

റാംപ് കാരണം റോഡിന്റെ ഒരു ഭാഗം ഉപയോഗിക്കാനാകുന്നില്ലെന്നും മൗണ്ട് മേരി പള്ളിയിലേക്ക് പ്രവേശിക്കാനാകുന്നില്ലെന്നും ചൂണ്ടിക്കാട്ടി പ്രദേശ വാസികളും ഷാരൂഖിനെതിരെ രംഗത്ത് വന്നിരുന്നു. ഷാരൂഖിനെ കാണുന്നതിന് പതിവായി ആരാധകര്‍ തടിച്ചു കൂടുന്നതും ഗതാഗത തടസം സൃഷ്ടിച്ചിരുന്നു.

നേരത്തെ വാച്ച്‌ഡോഗ് ഫൗണ്ടേഷന്‍ എന്ന സംഘടന പ്രശനം ഉയര്‍ത്തിക്കൊണ്ട് വന്ന് നിരവധി പ്രക്ഷോഭങ്ങള്‍ നടത്തിയിരുന്നെങ്കിലും റാംപ് പൊളിച്ചിരുന്നില്ല. നാട്ടുകാരുടെ ഒന്നര വര്‍ഷം നീണ്ട പോരാട്ടത്തിനൊടുവിലാണ് റാംപ് പൊളിക്കാന്‍ നടപടിയായത്.

Share news
error: Content is protected !!
Scroll to Top