എസ്എഫ്‌ഐ സമൃദ്ധി ക്യാമ്പയിന്‍ തുടക്കം: നാട് അറിയാന്‍ മണ്ണിലേക്ക്

തിരൂരങ്ങാടി: അവധിക്കാലത്ത് കാര്‍ഷിക സംസ്‌കാരത്തിന്റെ മധുര പാഠങ്ങളുമായി എസ്എഫ്‌ഐ ‘സമൃദ്ധി’ ക്യാമ്പയിന്‍ തിരൂരങ്ങാടി ഏരിയയില്‍ തുടക്കമായി. ‘നാട് അറിയാന്‍ മണ്ണിലേക്ക് ‘ മുദ്രാവാക്യം ഉയര്‍ത്തി വിദ്യാര്‍ത്ഥികളെ കാര്‍ഷിക സംസ്‌കാരത്തിലേക്ക് നയിക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പയിന്‍ നടപ്പാക്കുന്നത്.
എല്ലാ ലോക്കല്‍ കമ്മിറ്റികളുടെ നേതൃത്വത്തിലും സമൃദ്ധി പദ്ധതി നടപ്പാക്കും.

തിരൂരങ്ങാടി ഏരിയ തല ഉദ്ഘാടനം തിരൂരങ്ങാടി ഏരിയാ സെക്രട്ടറി സിയാദ് നിര്‍വഹിച്ചു. മുതിര്‍ന്ന കര്‍ഷകന്‍ കുട്ടിആലികുട്ടി, കര്‍ഷക മിത്ര അവാര്‍ഡ് സംസ്ഥാന ജേതാവ് അബ്ദുറസാഖ് എം എന്നിവര്‍ കാര്‍ഷിക നിര്‍ദേശങ്ങള്‍ നല്‍കി.

ഏരിയ പ്രസിഡന്റ് സിദ്ധാര്‍ഥ് പിബി, വൈസ് പ്രസിഡന്റ് മുഹമ്മദ് ജസീര്‍ എംപി, ജോയിന്റ് സെക്രട്ടറി ഇല്ലിയന്‍ നഫ്‌നാന്‍, നിള വി കെ തുടങ്ങിയവര്‍ പങ്കെടുത്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top